Wednesday, 7 February 2018

രോഗിക്ക് രോഗ കാരണം ജംആക്കാൻ പറ്റുമൊ... ?

സംശയ നിവാരണം ( 152)


രോഗം കാരണത്താലും മുന്തിച്ചും പിന്തിച്ചും ജം ആക്കാമെന്നാണ് പ്രബലാഭിപ്രായം രോഗിയുടെ സൗകര്യം പരിഗണിക്കാം..

രണ്ടാം നിസ്കാരത്തിന്റെ സമയത്ത് രോഗം ഏറുമെങ്കിൽ ഉദാ:- അന്നേരമാണ് പനിക്കാറുള്ളത്.- മുന്തിച്ചു ജംആക്കാനുള്ള നിബന്ധനകൾ പാലിച്ചു ജംആക്കാം

ഒന്നാം നിസ്കാര വേളയിലാണ് രോഗം മൂർഛിക്കുന്നതെങ്കിൽ അപ്പോൾ ജംഇനെ കരുതി പിന്തിക്കാം.

ഓരോ ഫർളിനേയും അതിന്റെ സ്ഥാനത്തു നിർവഹിക്കൽ പ്രയാസമാവുക എന്നാണ് പിൻഗാമികളായ ഒരു സംഘം പണ്ഡിതർ രോഗകാഠിന്യം നിശ്ചയിച്ചത്.

ഫർള് നിസ്കാരത്തിൽ ഇരുത്തം അനുവദിക്കത്തക്ക രൂപത്തിലുള്ള പ്രയാസവും മേൽ പറഞ്ഞതിലുപരിയായ വിഷമവും വേണമെന്നാണ് മറ്റു ചിലർ പറയുന്നത്.ഈ അഭിപ്രായമാണ് കൂടുതൽ ന്യായയുക്തം.


(ഫത്ഹുൽ മുഈൻ - ജം ഉം ഖസറും )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...