Wednesday, 7 February 2018

നിയ്യത്തിൽ സംശയിച്ചാൽ നോമ്പ് ബാത്വിലാകുമോ... ?

സംശയ നിവാരണം ( 153)


ഒരാൾ നിയ്യത്ത് വെക്കുന്ന സമയത്ത് തന്റെ നിയ്യത്ത് ഫജ്റിന്റെ മുമ്പാണോ ശേഷമാണോ സംഭവിച്ചത് എന്ന് സംശയിച്ചാൽ നോമ്പ് സഹീഹല്ല.കാരണം നിയ്യത്ത് രാത്രിയിൽ സംഭവിക്കലാണ് അടിസ്ഥാനം.

അതേ സമയം നിയ്യത്തിന്റെ ശേഷം ഫജ്റ് ഉദിച്ചുവോ ഇല്ലയോ എന്ന് സംശയിച്ചാൽ നോമ്പ് സഹീഹാകുന്നതാണ്.. കാരണം ഫജ്റ് ഉദിക്കാതിരിക്കലാണ് അടിസ്ഥാനം.

പകലിൽ " നിയ്യത്ത് വെച്ച കാര്യത്തിലോ, രാത്രിയിൽ ഉണ്ടായ കാര്യത്തിലോ " സംശയിച്ചാൽ പകലിന്റെ അധിക സമയം കഴിഞ്ഞ ശേഷമാണെങ്കിൽ നോമ്പ് സ്വഹീഹാകുന്നതാണ്.

( തുഹ്ഫ 3 / 288, ബുജൈ രിമി 2/326 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...