Tuesday, 13 February 2018

നിന്നെ പ്രേമിച്ചു നടക്കുന്ന വിഡ്ഢികൾക്കു നാശം..!

നല്ല കഥ  (29)

നിന്നെ പ്രേമിച്ചു നടക്കുന്ന വിഡ്ഢികൾക്കു നാശം..!



    മഹാനായ ഈസാ നബി(അ) ഒരിക്കൽ ദുൻയാവിനെ വിരൂപിയും നികൃഷ്ടയുമായ ഒരു കിളവിയുടെ രൂപത്തിൽ ദർശിക്കുകയുണ്ടായി.
ഈസാ നബി (അ) ചോദിച്ചു: "നിന്നെ എത്ര പേർ പ്രേമിച്ചു വിവാഹം ചെയ്തിട്ടുണ്ട്...?"
അവൾ പറഞ്ഞു: "നിർണിതമല്ല."
ഈസാ നബി (അ) : ''നിന്നെ പ്രേമിച്ചു നടന്നിരുന്ന മുൻ കാലക്കാരെല്ലാം മരണപ്പെട്ടതോ നീ അവരെ മോചിപ്പിച്ചു വിട്ടതോ...?''
അവൾ: രണ്ടുമല്ല. അവരെ ഞാൻ വധിക്കുകയായിരുന്നു. അപ്പോൾ അവർ ഇരു ലോകവും പരാജയപ്പെട്ട് മൃതിയടഞ്ഞു.
ഈസാ നബി : നാശം , നിന്നെ പ്രേമിച്ചു നടക്കുന്ന വിഡ്ഢികൾക്ക് നാശം. ഇത്രയേറെ കാമുകന്മാരെ നീ വധിച്ചു കളഞ്ഞെങ്കിൽ പിന്നെയെന്തിന് അവർ നിന്നെ പ്രേമിച്ചു നടക്കുന്നു. പാഠമുൾകൊള്ളാൻ അവർക്കിനിയും സമയമായില്ലേ..?"

(മിസ്ബാഹുള്ളലാം)

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...