Saturday 7 October 2017

സംസം പാലായി പരിണമിക്കുന്നു

നല്ല കഥ  (2)



 റബാഹു ബ്നു അസ് വദ് പറയുന്നു:ഞാൻ ഒരിക്കൽ ഗ്രാമീണരൊത്ത് വസിക്കുകയാണ്. അതിനുണ്ടായ കാരണം എന്നെ അവർ അടിമച്ചന്തയിൽ നിന്ന് വാങ്ങി അവിടെ എത്തിച്ചതായിരുന്നു. അൽപ നാൾ കഴിഞ്ഞ് അവർ എന്നെ സ്വതന്ത്രരാക്കി. അങ്ങിനെ മൂന്ന് നാൾ എനിക്ക് കറങ്ങി നടക്കേണ്ടി വന്നു. തിന്നാൻ യാതൊന്നു കിട്ടാതെ ഞാൻ പരുങ്ങി. ആകെ ഉള്ളത് സംസം ജലം മാത്രം.  ഞാൻ അത് കുടിച്ചു ജീവിതം നയിച്ചു.അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ സംസം പാനം ചെയ്തതും അന്തിച്ചു പോയി. തനി പാൽ തന്നെ !! വിശ്വസിക്കനാകുന്നില്ല. നടന്നു നീങ്ങുന്ന എനിക്ക് പാൽ കുടിച്ചതിന്റെ ഓജസ്സും തേജസ്സും നന്നായി ലഭിച്ചിരിക്കുന്നു.

(മുഅ ജിസതു  ശിഫാഇ ബി മാഇ സംസം പേ: 64 )


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...