Sunday 10 September 2017

ഇന്ത്യ FACTS

GK ( 13 )



v രാജസ്ഥാനിലെ കർണി ദേവി ക്ഷേത്രത്തിൽ എലിയെ ദൈവമായിക്കണ്ട് പൂജിക്കുന്നു.

v പശുക്കളുടെ അവകാശ സംരക്ഷണത്തിനായി നിയമമുള്ള ഒരേയൊരു രാജ്യം ഇന്ത്യയാണ്.

v ജമ്മു കാശ്മീരിലെ സിയാച്ചിനിലാണ് ലോകത്ത് ഏറ്റവും ഉയരത്തിലുള്ള ടെലിഫോൺ ബൂത്ത്.

v ഏകദേശം പതിനാൽ ലക്ഷത്തോളം പേർ ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്നു. അതായത് മൗറീഷ്യസ്, ബഹ്റൈൻ, സൈപ്രസ്, ഐസ്‌ലൻഡ്, തുടങ്ങിയ രാജ്യങ്ങളുടെ ആകെ ജനസംഖ്യയുടെ അത്രയും ജോലിക്കാർ....!

v ഇന്ത്യയിൽ ഒരു വർഷം ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഓസ്ട്രേലിയയിലെ ആകെ ജനസംഖ്യയേക്കാൾ കൂടുതലാണ് .

v ലോകത്തിലെ ഏറ്റവും വലിയ കുടുംബം താമസിക്കുന്നത് മിസോറാമിലാണ്. 39 ഭാര്യമാരും 94 മക്കളുമുള്ള സിയോണ ചനയുടേതാണ് ഈ മെഗാ കുടുംബം.

v നാഗാലാൻഡിൽ 16 വിത്യസ്ത ഗോത്രത്തിൽപ്പെട്ട നാഗന്മാരുണ്ട്. 16 ഗോത്രങ്ങളിലെ ആളുകളും 16 തരം ഷാളാണ് ധരിക്കുക.

v ജമ്മു കാശ്മീരിലെ ദാൽ തടാകത്തിൽ 2011 ൽ ഒഴുകുന്ന പോസ്റ്റഓഫീസ് സ്ഥാപിച്ചു.

( ബാലരമ ഡൈജസ്റ്റ 2015 ഏപ്രിൽ 25)


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...