Sunday, 10 September 2017

ജൂണ് 26 - ആഗോള ലഹരി വിരുദ്ധ ദിനം

GK (35 )
     


മദ്യം പൈശാചികമായ മാലിന്യമാണ് നിങ്ങൾ അതിനെ വെടിയുക. നിങ്ങൾ വിജയികളാകാൻ വേണ്ടി.. 
(വി.ഖുർആൻ, സൂറ മാഇദ )

ശ്രദ്ധിക്കാൻ

ബോധപൂർവ്വം മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിച്ചു മസ്തായവൻ അബോധവസ്ഥയിൽ ത്വലാഖ് ചൊല്ലിയാലും അതു സംഭവിക്കും.

ലഹരി ഉണ്ടാക്കുന്ന ഏത് പാനീയവും കുടിക്കൽ ഹറാം. കൂടുതലോ കുറവോ പ്രശ്നമല്ല

മദ്യപാനത്തിന്റെ വിപത്തുകൾ

നിലയും വിലയും നഷ്ടപ്പെട്ട് ഭ്രാന്തനു സമാനമാവുകയും കുട്ടികളുടെ പരിഹാസത്തിനും ബുദ്ധിജീവികളുടെ വിമർശനത്തിനും വിധേയനാവുകയും ചെയ്യും.

ബുദ്ധിയും സമ്പത്തും നഷ്ടപ്പെടും

സഹോദരങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്കിടയിൽ ശത്രുത ഉണ്ടാവുന്നു.

നിസ്കാരം, ദിക്റുകുകൾ, മറ്റു ആരാധനകൾ, എന്നിവ മുടങ്ങുന്നു

വ്യഭിചാരം, വിവാഹമോചനം, മുതലായവക്ക് പ്രചോദനം.

എല്ലാ തിന്മയുടെയും താക്കോൽ.

സകല തിന്മകളിൽ നിന്നും കാത്തുരക്ഷിക്കുന്ന മലക്കുകളെ ദുർവാസന മൂല്യം ശല്യപ്പെടുത്തുന്നു

ചാട്ടവാറടി 40 എണ്ണം ലഭിക്കുന്നു.

40 ദിവസം നന്മകളോ പ്രാർത്ഥനകളോ, ഉയർത്തപ്പെടാത്ത വിധം ആകാശവാതിലുകൾ അവനു കൊട്ടിയടക്കുന്നു.

മരണവേളയിൽ ഈമാൻ നഷ്ടപ്പെടാൻ സാധ്യത.


( _"FIGHTER " LDC പേജ്: 440, ഇ-ആനത്ത് 4 /154,155 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...