Tuesday 12 September 2017

വീട്ടിലേക്ക് കയറുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ

ജവ്വാലത്തുൽ മആരിഫ് (275)



Ç നാട്ടിൽ എത്തിയാൽ ആദ്യം പള്ളിയിൽ ചെന്നു 2 റ ക്അത്ത് നിസ്കരിക്കണം.അതിനു ശേഷമാണ് വീട്ടിലേക്ക് പോകേണ്ടത്.നബി ഇപ്രകാരം പ്രവർത്തിച്ചിരുന്നു..

Ç വീട്ടുകാരെ അറിയിക്കൽ.

യാത്ര കഴിഞ്ഞു തിരിച്ചു വരുമ്പോൾ സ്വദേശത്തോടടുത്താൽ വിവരം വീട്ടുകാരെ അറിയിക്കണം.അസമയത്തു വീട്ടിലേക്ക് കയറിചൊല്ലരുത്.

Ç പാരിതോഷികം

വീട്ടിലുള്ളവർക്കും കുടുംബാദികൾക്കും പാരിതോഷികങ്ങൾ കൊണ്ടുവരണം. ഇതു ഭക്ഷണമോ കഴിവനുസരിച്ച് മറ്റെന്തിങ്കിലുമോ ആവാം. ഇതു സുന്നത്താണ്.  ഒന്നും കിട്ടിയില്ലെങ്കിൽ സഞ്ചിയിൽ കല്ലെങ്കിലും എടുത്ത് വെക്കണം എന്ന് കാണുന്നു.

( ഇഹ് യ 2/227 )


ജവ്വാലത്തുൽ മആരിഫ് (285)

Ç ബിസ്മി ചൊല്ലുക

ജാബിറുബ്നു അബ്ദില്ലാഹ് (റ)  നിവേദനം: നബി പറഞ്ഞു: വീട്ടിൽ പ്രവേശിക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും നിങ്ങൾ ബിസ്മി ചൊല്ലിയാൽ പിശാച് തന്റെ കൂട്ടുകാരനോടു "നിങ്ങൾക്കിവിടെ ശയിക്കാനവസരമോ, ഭക്ഷിക്കാൻ അന്നമോ തരപ്പെടുകയില്ല". എന്നു പറയും ബിസ്മി ചൊല്ലാതെയാണു നിങ്ങൾ വീട്ടിൽ പ്രവേശിച്ചതെങ്കിൽ പിശാച് 'നിങ്ങൾക്കവിടെ കിടക്കാം' എന്നു പറയും . നിങ്ങൾക്കിവിടെ ആഹാരവും അന്തിയുറക്കവും തരപ്പെടുന്നതാണ് എന്നു പറയും".

(ഹദീസ് - മുസ് ലിം No: 2018, റിയാളുസ്വാലിഹീൻ No: 730)

Ç ആയത്തുൽ ഖുർസി ഓതുക

 അബുഹുറൈറ(റ) നിവേദനം: വീട്ടിലേക്കു കയറുമ്പോൾ ആയത്തുൽ കുർസി ഓതുന്നവരെ അല്ലാഹു ദാരിദ്രത്തിൽ നിന്നു രക്ഷപ്പെടുത്തും. ഇങ്ങനെ പതിവായി ഓതുന്നവൻ അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരായിത്തീരും.ഹബീബായ നബിയെ സംരക്ഷിക്കും പ്രകാരം അല്ലാഹു അയാളെ സംരക്ഷിക്കും.

( ഖസീനത്തുൽ അസ്റാർ )

ജവ്വാലത്തുൽ മആരിഫ് (286)

Ç ദാരിദ്രം നീങ്ങാൻ

സഹ്ൽ (റ) നിവേദനം: ഒരാൾ നബി യോടു തന്റെ ദാരിദ്രത്തെക്കുറിച്ചു പരാതിപ്പെട്ടു അപ്പോൾ നബി പറഞ്ഞു: "നീ വീട്ടിലേക്കു കയറുമ്പോൾ അവിടെ ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് സലാം പറയുക. പിന്നെ നബിക്കു സലാം ചൊല്ലുക. എന്നിട്ട് ഒരു വട്ടം ഇഖ്ലാസ് സൂറത്ത് ഓതുക. അതനുസരിച്ച് പ്രവർത്തിച്ചപ്പോൾ അയാൾക്കു അല്ലാഹു ഉദാരമായി ഭക്ഷണം നൽകുകയും ബർക്കത്ത് ചൊരിയുകയും ചെയ്തു.


 (തഫ്സീറുൽ കബീർ)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...