Monday 11 September 2017

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ

ജവ്വാലത്തുൽ മആരിഫ് (263)





Ø  നബി പറഞ്ഞു : വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ നീ 2 റക്അത്ത് നിസ്കരിക്കുക.എന്നാൽ അതു നഷ്ടങ്ങളിൽ നിന്ന് നിന്നെ തടയും.

 ( ഹദീസ് ബൈഹഖി )

ഇഖ് ലാസ് സൂറത്ത് 
Ø  അലി (റ) നിവേദനം നബി പറഞ്ഞു: " യാത്രയ്ക്കൊരുങ്ങിയയാൾ തന്റെ വീടിന്റെ ഉത്തരം പിടിച്ചു പതിനൊന്ന് പ്രാവശ്യം ഇഖ് ലാസ് സൂറത്ത് ഓതിയാൽ അയാൾ തിരിച്ചെത്തുന്നത് വരെ ആ വീട്ടിൽ അല്ലാഹു വിന്റെ കാവൽ ഉണ്ടാകും.

( ഖസീനത്തുൽ അസ് റാർ)

ജവ്വാലത്തുൽ മആരിഫ് (264)

Ø  ശൈഖ് ബൂനി (റ) പറഞ്ഞു: "വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ 'ആയതുൽ കുർസി ' ഓതിയാളുടെ ഉദ്ദേശ്യങ്ങളെല്ലാം പൂർത്തികരിക്കും .പാപങ്ങൾ പുറക്കപ്പെടും പിശാചുക്കൾ അയാളെ വിട്ട് പോകും. അയാളെ സംരക്ഷിക്കാൻ അല്ലാഹു മലക്കുകളെ നിയോഗിക്കും. എല്ലാ ആപത്തിൽ നിന്നും ജിന്നിൽ നിന്നും അവർ അയാളെ സംരക്ഷിക്കും.

( ശംസുൽ മആരിഫ് )

 ആയത്തുൽ കുർസി
Ø  അബു ഹുറൈറ (റ) നിവേദനം.  നബി പറഞ്ഞു: വീട്ടിൽ നിന്നിറങ്ങുമ്പോൾ ആയത്തുൽ കുർസി ഓതിയ വ്യക്തിക്കു പാപമോചനത്തിനു വേണ്ടി പ്രാർത്ഥിക്കാൻ അല്ലാഹു 70,000 മലക്കുകളെ നിയോഗിക്കുന്നതാണ്.


( ഖസീനത്തുൽ അസ് റാർ)

ജവ്വാലത്തുൽ മആരിഫ് (269)

Ø  മുസ് ലിമ്ബ്നു അബിൽ യയുദ് (റ) നിവേദനം: അബ്ദുല്ലാഹിബ്നു ഉമർ (റ) വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോൾ
اَللَّهُمَّ سَلِّمْنِي وَسَلِّمْ مِنِّى
( അല്ലാഹുവേ എന്നെ നീ രക്ഷിക്കണമേ എന്നിൽ നിന്ന് മറ്റുള്ളവരെയും രക്ഷിക്കണമേ ) എന്നു പ്രാർത്ഥിക്കാറുണ്ടായിരുന്നു.

( അദബുൽ മുഫ് റദ് ബുഖാരി: 1196 )

Ø  അബു ഹുറൈറ (റ) നിവേദനം.  നബി  വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ

بِسْمِ اللَّهِ التُّكْلَانْ عَلَى اللَّهِ لاَحَوْلَ وَلاَ قُوَّةَ إِلاَّبِااللَّهِ

എന്നു ചൊല്ലാറുണ്ടായിരുന്നു

( ഇബ്നുമാജ 34 ,18)

ജവ്വാലത്തുൽ മആരിഫ് (271)

Ø  നബി   പറഞ്ഞു: യാത്ര പുറപ്പെടുന്നവർ യാത്രക്കുള്ള വസ്ത്രം ധരിച്ചാൽ വീട്ടിൽ വെച്ചു 4 റ ക്അത്ത് നിസ്കരിക്കണം.

 ആ നിസ്കാരത്തിൽ ഫാതിഹയും ഇഖ്ലാസുമാണ് ഓതേണ്ടത്. നിസ്ക്കാര ശേഷം
اَللَّهُمَّ إِنِّى اَتَقَرَّبُ إِلَيْكَ فَاخْلُفْنِى بِهِنَّ فِى أَهْلِى وَمَالِى

എന്ന് പ്രാർത്ഥിക്കണം. എന്നാൽ അത് അവന്റെ കുടുംബത്തിലും  ധനത്തിലും  പ്രതിനിധിയും തിരിച്ചു വരുന്നതുവരെ അവന്റെ വീടിനു ചുറ്റും കോട്ടയുമായിത്തീരും

( ഇഹ് യ 2/225 )

ജവ്വാലത്തുൽ മആരിഫ് (270)
Ø   
بِسْم اللَّه ،ِ تَوَكَّلْتُ عَلَى اللَّهِ ﻻَحَوْلَ وَلاَ قُوَّةَ إِﻻّ بِاللَّهِ الْعَلِيِّ الْعَظِيمْ اللَّهُمَّ إِنِّي اَعُوذُ بِكَ مِنْ اَنْ اَضِلَّ اَوْ اُضَلَّ اَوْ اَزِلَّ اَوْ اُزَلَّ اَوْ اَظْلَمَ اَوْ اُظْلَمَ
 اَوْ اَجْهَلَ اَوْ يُجْهَلَ عَلَيَّ

(അർത്ഥം:- അല്ലാഹുവിന്റെ നാമത്തിൽ ഞാൻ പുറപ്പെടുന്നു. അല്ലാഹു വിങ്കൽ ഞാൻ എല്ലാം ഭരമേൽപ്പിച്ചിരിക്കുന്നു. അത്യുന്നനും മഹാനുമായ അല്ലാഹു വിന്റെ സഹായം കൂടാതെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. അല്ലാഹുവേ.... ഞാൻ വഴി തെറ്റുകയോ തെറ്റിക്കപ്പെടുകയോ അബദ്ധത്തിൽ ചാടുകയോ ചാടിക്കപ്പെടുകയോ, അക്രമിക്കുകയോ അക്രമിക്കപ്പെടുകയോ അറിവില്ലാതെ പെരുമാറുകയോ ചെയ്യുന്നതിൽ നിന്നും ഞാൻ നിന്നോട് കാവലിനെ തേടുന്നു.)

ഈ ദിക്റ് മക്കളെ പഠിപ്പിക്കുക, വീട്ടിൽ നിന്ന് പുറത്തു പോകുമ്പോഴല്ലാം ഉരുവിടാൻ പറയുക.ഇത് ചൊല്ലുന്നവരെ അല്ലാഹു സംരക്ഷിക്കുമെന്ന് പ്രവാചകൻ അരുളിയിട്ടുണ്ട്


(ഹദീസ് തുർമുദി 3557 )

2 comments:

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...