Friday 18 August 2017

നിസ്ക്കാരം നിസ്സാരമായി കണ്ടവൾ

നല്ല കഥ  (10)



                       ഒരിക്കൽ ബനൂ ഇസ്‌റാഇലിൽ പെട്ട ഒരു സ്ത്രീ മരണപ്പെട്ടപ്പോൾ മറമാടൽ ചടങ്ങിനിടയിൽ അവളുടെ സഹോദരന്റെ പണക്കിഴി ഖബറിൽ വീണു.ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എല്ലാവരും പോയതിനു ശേഷമാണ് അയാൾക്ക് ഓർമ്മ വന്നത്. അയാൾ വേഗം ഖബറിനടുത്തേക്ക് വന്നു. മണ്ണ് നീക്കാൻ തുടങ്ങി. പൂർണ്ണമായും മണ്ണ് നീക്കിയപ്പോൾ ഖബറിൽ തീ കത്തുന്ന കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്. പണക്കിഴി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അയാളുടെ ശരീരത്തിൽ തീ പൊള്ളി. അയാൾ വേഗം മണ്ണെടുത്ത് വാരിയിട്ട് തീയണക്കാൻ ശ്രമിച്ചു. സാധിച്ചില്ല.

                  അയാൾ ദു:ഖിതനായി കരഞ്ഞുകൊണ്ട് ഉമ്മയുടെ അടുത്തേക്കോടി  കാര്യം ബോധിപ്പിച്ചു.ഉമ്മാ എന്റെ സഹോദരിയെക്കുറിച്ച് എനിക്കറിയണം അവളെന്ത് പ്രവർത്തിയാണ് ജീവിതത്തിൽ ചെയ്തത്.

                    ഞാനവളുടെ ഖബറിൽ തീ ആളിക്കത്തുന്നതായി കണ്ടു. തൽഷണം ഉമ്മ കരഞ്ഞ് പറഞ്ഞു: "നിന്റെ സഹോദരി നിസ്ക്കാരത്തെ നിസ്സാരമായി കാണുന്നവളും അതിന്റെ സമയത്തെത്തൊട്ട് പിന്തിപ്പിക്കുന്നവളുമായിരുന്നു".


(പുങ്കാവനം മാസിക 2017 മാർച്ച് )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...