Sunday, 20 August 2017

പുകവലി നിർത്തിക്കിട്ടാൻ ചെറിയ മാർഗം.

ജവ്വാലത്തുൽ മആരിഫ് (134)





                                     ഇസ്വാം യൂസുഫ് പറയുന്നു : പുകവലിയിൽ നിന്ന് മോചനം കിട്ടാൻ ഒരാൾക്ക് സംസം സഹായകമായ അനുഭവമുണ്ട്.അയാൾ തന്നെ എന്നോട് പറഞ്ഞതാണിത്..
വല്ലാത്ത പുകവലി കമ്പക്കാരനായ അയാൾ ഹജജിനു പോകവെ ബാഗേജിൽ ബീഡികൾ കുത്തിനിറച്ചു.മക്കത്തെത്തി പുകവലി ചിന്ത ചുണ്ടിൽ വന്നു തിങ്ങി. അങ്ങനെയിരിക്കെ അയാളിൽ നിന്ന് പുത്തൻ ചിന്ത ഉണർന്നു. സംസം പാനം ചെയ്ത് പുകവലിയിൽ നിന്ന് മുക്തി പ്രാപിക്കാനൊരു ശ്രമം നടത്തിയാലോ.അയാൾ തീരുമാനം പോലെ നീങ്ങി.അൽഭുതമെന്നു പറയാം. പിന്നീടയാൾക്ക് പുകവലി സങ്കൽപ്പിക്കാനാകാത്ത തെറ്റായി തോന്നി.ബീഡികൾ തന്റെ ശത്രുക്കളായി മാറി.

( അശിഫാഉ ബി കുനൂസി മക്ക: 136- 137, സംസം വെള്ളയും കാരക്കയും പേ: 28 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...