Thursday 10 August 2017

ഗ്രൂപ്പ് അംഗങ്ങളുടെ അഭിപ്രായം 3

അറിവിന്റെ നന്മയുടെ പൂന്തോട്ടമൊരുക്കിയ ഇതിന്റെ അഡ്മിൻസ് സുഹൈലിന് ആദ്യമേ നന്ദി അറിയിക്കട്ടെ...
ഇസ്ലാമിക ഭൗതിക പരമായ അറിവുകൾ പങ്കു വെക്കുന്ന കാക്കത്തൊള്ളായിരം വാട്ട്സ്അപ്പ് ഗ്രൂപ്പുകൾ നിലവിലുണ്ടെങ്കിലും *അറിവ്* എന്ന ഗ്രൂപ്പ് വേറിട്ട് നിൽക്കുന്നത് അതിൽ ഓരോ ദിനങ്ങളിൽ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകളുടെ മേന്മ ഒന്ന് കൊണ്ട് മാത്രമാണ്.
വിവിധ പുസ്തകങ്ങളിൽ നിന്നും കിതാബുകളിൽ നിന്നും വായിച്ചും അറിഞ്ഞും മനസ്സിലാക്കിയ അറിവുകൾ അതിലെ ഓരോ അംഗത്തിന്റെയും ഇംഗിതത്തിനു  അനുയോജ്യമായ രീതിയിൽ തന്നെ നൽകി വരുന്ന മറുപടികൾ ഞാനടക്കം എല്ലാ അംഗങ്ങളും പൂർണ്ണ തൃപ്തർ ആണെന്ന് തന്നെയാണ് ഞാനും മനസ്സുലക്കുന്നത്.
അറിവ് എവിടെ എന്നും കിട്ടിയാലും അത് പെറുക്കി എടുക്കണം എന്ന അർത്ഥ വാക്യം ഈ സമയം ഇവിടെ കുറിച്ചിടുവാൻ ഞാൻ ആഗ്രഹിക്കുന്നു.
ഗ്രൂപ്പിലെ ചില കർശന നിയമങ്ങൾ ചിലരിൽ മുറുകുറുപ്പ് ഉണ്ടാക്കുന്നു എങ്കിലും ഇത്തരം ഗ്രൂപിലുകളുടെ നിലനിൽപ്പിനു അത്തരം നിയമങ്ങൾ വളരെ അനിവാര്യമാണ്..

അള്ളാഹു നല്ലത് കേൾക്കാനും അത് പകർന്നു നൽകുവാനും ജീവിതത്തിൽ പകർത്തുവാനും നമുക്ക് തൗഫീഖ് ചെയ്യട്ടെ.
സ്നേഹത്തോടെ ഫൈസൽ ഡോൾബി അയിരൂർ

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...