Sunday, 16 July 2017

? ബര്ത്ത് ഡേ ആഘോഷിക്കുന്നതിന്റെ വിധി എന്താണ്?

സംശയ നിവാരണം (24)



             ഇന്ന് നാം സാധാരണയായി കാണുന്ന ബര്ത് ഡേ ആഘോഷരീതി
ഇതരമതസ്ഥരില്നിന്ന് കടന്നുവന്നതാണ്. ആചാരങ്ങളിലും ആഘോഷങ്ങളിലും അവരുമായി പരമാവധി അകലം പാലിക്കാനും നമ്മുടേതായ വ്യതിരിക്തത കാത്തുസൂക്ഷിക്കാനുമാണ്
വിശ്വാസികളോട് കല്പിക്കപ്പെട്ടിട്ടുള്ളത്. അത്കൊണ്ട്
തന്നെ, അവരെപ്പോലെ കേക്ക് മുറിച്ചോ മറ്റോ ജന്മദിനം
ആഘോഷിക്കുന്നത് നിഷിദ്ധം തന്നെയാണ്. എന്നാല്, അന്നേദിവസം
അല്ലാഹുവിന് കൂടുതല് നന്ദി ചെയ്യാനും കൂടുതല് ആരാധനാകര്മ്മങ്ങള്
നിര്വ്വഹിക്കാനും തന്റെ ആയുസ്സിലെ ഒരു വര്ഷം കൂടി കഴിഞ്ഞുപോയെന്നും മരണത്തിലേക്ക് കൂടുതല് അടുത്തിരിക്കുന്നു
എന്ന് തിരിച്ചറിയാനുമായിരിക്കണം വിശ്വാസി ശ്രമിക്കേണ്ടത്. അതിന്റെ
ഭാഗമായി ദാനധര്മ്മങ്ങളും മറ്റും ചെയ്യുന്നതും നല്ലതല്ലെന്ന് പറയുക
വയ്യ.


സംശയ നിവാരണം (25)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...