Sunday, 30 July 2017

അറഫ നോമ്പ്

ജവ്വാലത്തുൽ മആരിഫ് (124)



പ്രബലമായ സുന്നത്ത്

( ഖുലാസ വാള്യം 2)

 അറഫാനോമ്പിന്റെ മഹത്വം - മനുഷ്യനുമായി ബന്ധമില്ലാത്ത ചെറു ദോഷങ്ങൾ പൊറുക്കപ്പെടും, വരാനിരിക്കുന്ന ഒരു വർഷത്തെ ദോഷങ്ങൾ പൊറുക്കപ്പെടുമെന്നത് അടുത്ത ഒരു വർഷം വരെ ജീവിക്കുമെന്ന സൂചനയാണെന്ന് ഇബ്നു അബ്ബാസ്(റ) പറഞ്ഞിട്ടുണ്ട്..

( തുഹ്ഫ 3/454, നിഹായ 3/237, മുഗ്നി 1/601, ഇആനത്ത് 2/265 )

പാപങ്ങൾ ചെയ്തിട്ടില്ലെങ്കിൽ നന്മകൾ അധികരിക്കപ്പെടുമെന്നതാണ് അവന് ലഭിക്കുന്ന ഗുണം

( കുർദി 2/199 )

ഹാജിമാർ അറഫയിൽ നിൽക്കുന്ന സമയം തന്നെ അറഫ നോമ്പനുഷ്ഠിക്കേണ്ടതില്ല. നമുക്ക് ദുൽഹിജ്ജ 9 എപ്പോഴാണോ അന്നാണ് നാം നോമ്പനുഷ്ഠിക്കേണ്ടത്

( തുഹ്ഫ 3/454 )

അറഫ നോമ്പ് നഷ്ടപ്പെട്ടാൽ  ഖളാഅ വീട്ടൽ സുന്നത്തുണ്ട്.

( ശർവാനി 3/417 )

അറഫ നോമ്പനുഷ്ടിക്കാൻ ഭർത്താവിന്റെ സമ്മതം ആവശ്യമില്ല.. ഇത് വർഷത്തിൽ ഒരു തവണ മാത്രമുള്ള അതി ശക്തമായ സുന്നത്ത് നോമ്പായത് കൊണ്ട് ഭർത്താവിന്റെ സമ്മതമില്ലാതെയും അനുഷ്ഠിക്കാം.

( തുഹ്ഫ 8/332 )

നിയ്യത്ത്

അറഫയുടെ സുന്നത്ത് നോമ്പ് അല്ലാഹു വിന് വേണ്ടി ഞാൻ അനുഷ്ഠിക്കുന്നു എന്ന് കരുതുന്നതാണ് ചുരുങ്ങിയ രൂപം  ഈ കൊല്ലത്തെ അദാ ആയ സുന്നത്തായ ദുൽഹിജ്ജ : ഒമ്പതിനുള്ള അറഫ: നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നാളെ നോറ്റു വീട്ടുവാൻ ഞാൻ കരുതി എന്നതാണ് നിയ്യത്തിന്റെ പൂർണ്ണ രൂപം.


( തുഹ്ഫ 3/390, നിഹായ 3/156 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...