Friday, 14 July 2017

മലപ്പുറം കത്തി

GK ( 205 )




മലബാറിന്റെ സ്വന്തം കത്തിയാണിത്. പേരു സൂചിപ്പിക്കുന്നതു പോലെതന്നെ മലപ്പുറമാണ് ഈ കത്തിയുടെ ജന്മദേശം.
കനം കൂടിയ, മൂർച്ചയുള്ള വായ് ഭാഗവും അരഭാഗത്തെ പിടിയിൽ നിന്ന് വേർതിരിക്കുന്ന കൊളത്തുമാണ് ഈ കത്തിയുടെ പ്രത്യേകതകൾ. അര മീറ്ററോളം നീളമുള്ള ഈ കത്തി തുകലുറയിലാണ് സാധാരണ സൂക്ഷിക്കുക.
നാല് വിരലിൽ ഒതുക്കിപ്പിടിക്കാവുന്ന വലുപ്പമേ മലപ്പുറം കത്തിയുടെ പിടിയ്ക്കുള്ളൂ.. പണ്ട് കനം കുറഞ്ഞ മാൻകൊമ്പു കൊണ്ടാണ് പിടി ഉണ്ടാ ഉണ്ടാക്കിയിരുന്നത്. അക്രമിക്കുമ്പോൾ എതിരാളി കത്തിയിൽ കയറിപ്പിടിക്കാതിരിക്കാൻ വേണ്ടിയത്രേ ഇത്രയും ചെറിയ പിടി..!   വെള്ളി നിറമുള്ള പിച്ചള കൊണ്ട് പിടിയിലും കത്തിയിലും  ചിത്രപ്പണികളും ഉണ്ടാകാറുണ്ട്.

മലപ്പുറം കത്തി കൊണ്ട് മുറിവു പറ്റിയാൽ അത് ഉണങ്ങാൻ ബുദ്ധിമുട്ടാണ്. കത്തി നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹക്കൂട്ടിന്റെ പ്രത്യേകതയാണ് ഇതെന്ന് പറയപ്പെടുന്നു.
ചില ലോഹപ്പണിക്കാർക്കു മാത്രമേ ഈ ലോഹക്കൂട്ട് അറിയൂ. പാണ്ടിക്കാട്, കരുവാരക്കുണ്ട് ,ഇരുമ്പഴി എന്നിവിടങ്ങളിലാണ് ഇവർ ഉണ്ടായിരുന്നത്.
ഒമാനിലെ ഗോത്ര ജീവിതവുമായി മലപ്പുറം കത്തിക്ക് വലിയ ബന്ധമുണ്ടത്രേ..! 'ഖഞ്ചാർ' എന്ന് പേരുള്ള അവരുടെ പരമ്പരാഗത കത്തിയുടെ വകഭേദമാണ് മലപ്പുറം കത്തി എന്ന് വിദഗ്ധർ പറയുന്നു.
മാൻകൊമ്പ് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമായതിനാൽ ഇന്ന് ഉണ്ടാക്കുന്ന കത്തികളുടെ പിടി മരത്തടി കൊണ്ടാണ് നിർമിക്കുന്നത്.

( ബാലരമ ഡൈജസ്റ്റ മെയ് 13 ,2017 )

1 comment:

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...