Wednesday, 12 July 2017

മുസ്ലിംകളെ കൊലപാതകർക്ക് തീറെഴുതാതിരിക്കുക


ഇന്ത്യ എന്ന രാജ്യത്ത് 1940 കളിൽ ബ്രിട്ടീഷുകാരോട് മല്ലടിക്കുന്ന സമയത്ത്‌ മുഹമ്മദെന്നോ ചാക്കോ എന്നോ കണ്ണനെന്നോ വ്യതാസമില്ലാതെ ഒന്നിച്ച് നിന്നായിരുന്നു യുദ്ധം ചെയ്തത്. അത് തന്നെയായിരുന്നു നമ്മുടെ മഹാത്മാവ് നമുക്ക് കാണിച്ച് തന്ന സൗഹൃദത്തിന്റെ പാത.
അത് പിൻപറ്റിയാണല്ലോ നാം ജീവിക്കേണ്ടത്. മനുഷ്യരുടെ  മതാരാധനകളിൽ വ്യത്യാസമുണ്ടായിരിക്കുമ്പോൾ തന്നെ  മതമോ ജാതിയോ വർഗമോ നോക്കാതെ നാം എല്ലാവരും ഇന്ത്യക്കാരെന്ന നിലയിൽ ജീവിക്കാനാണല്ലോ ഇന്ത്യയെന്ന മതേതര രാജ്യം നമ്മെ പഠിപ്പിച്ചത്. നാനാത്വത്തിൽ ഏകത്വം (Unity In Diversity) എന്നാണല്ലോ ഇന്ത്യ വിഭാവനം ചെയ്യുന്ന മതേതര സങ്കൽപ്പം.
ഇന്ത്യയുടെ മതേതരത്വം കളഞ്ഞ് കുളിക്കാൻ വേണ്ടി പിന്നെന്തിനാണ് ഈ ഭാരതത്തിൽ ഒരു സമൂഹം.
        ഒരു വ്യക്തിയുടെ വ്യക്തിഗത കാര്യങ്ങൾക്ക് തടസ്സമിട്ട് ഇന്ത്യയിൽ ഫാഷിസത്തെ മുളപ്പിക്കാൻ ശ്രമിക്കുകയാണല്ലോ.
മൃഗത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്നത് മൃഗസ്നേഹമാണോ അതോ ശുദ്ധ ഭ്രാന്തോ?
ശുദ്ധ ഭ്രാന്ത് തന്നെ അല്ലാതെയെന്താ.
                 മുസ്ലിം സമുദായത്തെ തകർക്കാൻ വേണ്ടി അണിയിച്ചൊരുക്കുന്ന ഈ കലാ പരിപാടിയിലെ സുപ്രസിദ്ധ ഭാഗമാണ് മൃഗത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്നത്.
ഇത് തുടരാൻ ഞങ്ങൾ അനുവദിക്കില്ല.
വർഗീയതയുടെ ഈ ചതി ഇനിയും മുമ്പോട്ട് കൊണ്ടു പോവുകയാണെങ്കിൽ ഞങ്ങൾക്ക് ശക്തിയായി ആഞ്ഞടിക്കേണ്ടി വരും.
പക്ഷെ അത് കൊണ്ട് മറ്റൊരു ദുരന്തം തീർക്കാനും  ഞങ്ങൾ തയ്യാറല്ല.

മുസ്ലിംകളെ കൊലപാതകർക്ക് തീറെഴുതാതിരിക്കുക.   
         MUHAMMED RAFI
 rafiplmk@gmail.com

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...