Sunday, 4 June 2017

ഇസ്തിഹാളത്ത് (രോഗ രക്തം)

PDF 48

ഇസ്തിഹാളത്ത് (രോഗ രക്തം)



 ജവ്വാലത്തുൽ മആരിഫ് (156)

§      ആർത്തവ പ്രസവ രക്തങ്ങൾ പുറപ്പെടുന്ന സമയങ്ങളിലല്ലാതെ സ്ത്രീയിൽ നിന്നും പുറപ്പെടുന്ന രക്തം.

§      ഇസ്തിഹാളത്തുള്ളവർക്ക് നിസ്കാരം, നോമ്പ് തുടങ്ങിയ കർമ്മങ്ങൾ നിർബന്ധം.

?        നിസ്കരിക്കാൻ ഉദ്ദേശിച്ചാൽ എന്ത് ചെയ്യണം.

        നിസ്ക്കാര സമയം ഉറപ്പായ ശേഷം വുളു ഇനു മുമ്പായി ഗുഹ്യ ഭാഗം കഴുകി വൃത്തിയാക്കി പഞ്ഞി വെച്ചു കെട്ടണം. ഇപ്രകാരം ഓരോ ഫർള് നിസ്കാരത്തിനും ചെയ്യൽ നിർബന്ധമാണ്..

ശുദ്ധീകരണത്തിലെ നിയ്യത്ത്

വുളു
         
           അശുദ്ധിയെ നീക്കുന്നുവെന്നർത്ഥം കുറിക്കുന്ന നിയ്യത്തുകൾ നിത്യ അശുദ്ധിക്കാരിൽ നിന്നും സ്വീകാര്യമാവില്ല. .. നവയ്ത്തുൽ വുളൂഅ (വുളുഅ ചെയ്യാൻ ഞാൻ കരുതി ) പോലോത്തവ നിയ്യത്ത് ചെയ്യുക.

കുളി
        
      ഇവിടെയും അശുദ്ധിയെ നീക്കുന്നുവെന്നർത്ഥം കുറിക്കുന്ന നിയ്യത്തുകൾ നിത്യ അശുദ്ധിക്കാരിൽ നിന്നും സ്വീകാര്യമാവില്ല. .... നവയ്ത്തു അദാഅ ഫർളിൽ ഖുസ് ലി (നിർബന്ധ കുളി നിർവഹിക്കുന്നു) പോലോത്ത നിയ്യത്ത് ചെയ്യുക

( ഖുലാസ 1/34 )

ഇസ്തിഹാളത്തിന്റെ രൂപങ്ങൾ

1.      9 വയസ്സ് പൂർത്തിയാകാൻ 16 ദിവസം അവശേഷിക്കെ അതിന്റെ മുമ്പ് രക്തം പുറപ്പെടുക.

2.      9 വയസ്സിനു ശേഷം കുറഞ്ഞ ആർത്തവ രക്ത ( ഒരു രാ-പകൽ) ത്തേക്കാൾ രക്തം പുറപ്പെടുക.

3.      വർധിച്ച (15 ദിവസം) ആർത്തവ രക്തത്തേക്കാൾ പുറപ്പെടുക..

4.      ഏറ്റവും കുറഞ്ഞ ശുദ്ധി (15 ദിവസം) ക്ക് മുമ്പ് രക്തം പുറപ്പെടുക.

5.      മുമ്പത്തെ ആർത്തവ രക്തത്തോട് ചേരാത്ത രൂപത്തിൽ പ്രസവവേദനയോടപ്പം രക്തം പുറപ്പെടുക..

6.      വർധിച്ച പ്രസവ രക്തത്തേക്കാൾ (60 ദിവസം) രക്തം പുറപ്പെടുക.

(  ഖുലാസ 1/34  )

ഇസ്തിഹാളത്ത് ഇനങ്ങൾ

1.     മുബ്തദിഅ മുമയ്യിദ

        ആദ്യമായി രക്തം സ്രവിക്കുന്നവളും ശക്തി കൂടിയതും കുറഞ്ഞതുമായ രക്തം വിവേച്ചിച്ചറിയുവാൻ കഴിയുന്നവളുമായ അമിതാർത്തവക്കാരിയാണിവൾ.

        ശക്തി കൂടിയ രക്തം ആർത്തവമായുംശക്തി കുറഞ്ഞ രക്തം രക്തസ്രാവമായും മനസ്സിലാക്കണം.

2.     മുബ്തദിഅ ഗയ്റു മയ്യിദ

         ആദ്യമായി രക്തം സ്രവിക്കുന്നവളും വിവേച്ചിച്ചറിയുവാൻ സാധിക്കാത്തവളുമാണിവൾ.

        ഇവളുടെ രക്തം ഒരു ദിവസം (24 മണിക്കൂർ) ആർത്തവമായും . ശേഷിക്കുന്ന ദിവസങ്ങൾ ( 29 ) ശുദ്ധിയായും ഗണിക്കണം.

3.     മുഅതാദ മുമയ്യിദ

മുമ്പ് ആർത്തവ, ശുദ്ധി എന്നിവക്ക് വിധേയമായ സ്ത്രീ.

G  ഇവൾ 1 ൽ പറഞ്ഞ പോലെ ചെയ്യുക.

4.     മുഅതാദ ഖയ്റു മുമയ്യിദ

      മുമ്പ് ആർത്തവവും ശുദ്ധിയും ഉണ്ടായ സ്ത്രീ.രക്തം തിരിച്ചറിയാൻ സാധിക്കാത്തവൾ.

      രക്ത- ശുദ്ധിയുടെ ദിനങ്ങൾ ഓർമയിലുള്ളവളെങ്കിൽ പതിവനുസരിച്ച് അവ 2 ഉം കണക്കാക്കണം.
 
( ഖുലാസ 1/34 )

മുതഹയ്യിറത്തിന്റെ നോമ്പ്

    റമളാനിലും മറ്റൊരു ദിവസത്തിലുമായി ഇവൾ 60 ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്.

    അപ്രകാരം നോമ്പനുഷ്ഠിക്കുന്നത് കൊണ്ട് റമളാൻ 30 ഉണ്ടെന്ന സങ്കൽപ്പ പ്രകാരം ചുവടെ പറയുന്ന കണക്കിന്റെ അടിസ്ഥാനത്തിൽ ഇരു മാസങ്ങളിൽ നിന്നുമായി 28 ദിവസത്തെ വ്രതം അവൾക്കു ലഭിക്കുന്നു.

    അവളുടെ ആർത്തവം ഏറ്റവും കൂടിയത് 15 ദിവസമാണന്നും ആർത്തവം ആരംഭിച്ചത് ഒരു പകലിൽ ആണെന്നും നാം പരിഗണിക്കുന്നു. അതനുസരിച്ച് ഓരോ മാസത്തിൽ നിന്ന് 16 ദിവസത്തെ നോമ്പ് അവൾക്ക് നഷ്ടപ്പെടുന്നു

    ഇനി റമളാൻ 29 ആണെന്നിരിക്കട്ടെ, എന്നാൽ റമളാനിൽ നിന്ന് പതിമൂന്നും മറ്റേ മാസത്തിൽ നിന്ന് പതിനാലുമായി 27 ദിവസത്തെ നോമ്പനുഷ്ടിക്കുന്നു.

     മുകളിലെ 2 സങ്കൽപ്പ പ്രകാരവും രണ്ടു ദിവസത്തെ വ്രതം അവളുടെ മേൽ അവശേഷിക്കുന്നു.

       2 ദിവസത്തെ  നോമ്പ് ലഭിക്കുന്നതിനായി 18 ദിവസത്തിൽ നിന്ന് തുടക്കത്തിൽ മൂന്നും അവസാനത്തിൽ മൂന്നുമായി 6 ദിവസം നോമ്പനുഷ്ടിക്കണം.


(ഖുലാസ 1/ 35, തുഹ്ഫ 1/410)

അറിവ്
(മത-ഭൗതികസമന്വയ വാട്സപ്പ് ഗ്രൂപ്പ്)
സുഹൈൽ ശാമിൽ ഇർഫാനി പോത്താംകണ്ടം 
8547227715 (അഡ്മിൻ)
sulhasuhail715@gmailcom

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...