Tuesday 27 June 2017

നിസ്കാരം ഉപേക്ഷിക്കുന്നവർ മുസ്ലിംകളോട് മുഴുവൻ അക്രമം ചെയ്തവർ

 ജവ്വാലത്തുൽ മആരിഫ് (4)
                                            

ഇബ്നുഹജറുൽ അസ്ഖലാനി (റ) ഫത്ഹുൽ ബാരിയിൽ പറഞ്ഞു: നിസ്കാരമുപേക്ഷിക്കുന്നവൻ മുഴുവൻ മുസ് ലിംകളോടും അക്രമം ചെയ്തവനാണ്. കാരണം നിസ്കരിക്കുന്നവരെല്ലാം അത്തഹിയ്യാത്തിൽ നടത്തുന്ന പ്രാർത്ഥന "നമുക്കും മറ്റെല്ലാ സജ്ജനങ്ങളായ അടിമകൾക്കും അല്ലാഹു വിന്റെ രക്ഷയുണ്ടാവട്ടെ " എന്നാണ്.കൂടാതെ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി (സ) അല്ലാഹു വിന്റെ പ്രവാചകനാണെന്നുമുള്ള പ്രതിജ്ഞ പുതുക്കുകയും ചെയ്യുന്നു. നിസ്കാരം ഉപേക്ഷിക്കുന്നതോടെ അല്ലാഹുവിനോടുള്ള വിധേയത്വ പ്രകടനത്തിൽ വീഴ്ച വരുത്തി. മറ്റുള്ളവരോട് അക്രമം കാണിച്ചു. സ്വന്തം ശരീരത്തോടു തന്നെയും ആത്മ ദ്രോഹം ചെയ്തു. അതിനാൽ നിസ്കാരം ഉപേക്ഷിക്കുന്നതിന്റെ ഗൗരവം വളരെ വലുതാണ്.

( ബിഗ്യത്തുൽ മുസ്തർശിദീൻ 57,
ലിമാദ , കോടമ്പുഴ ബാവ മുസ്ലിയാർ )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...