Saturday, 24 June 2017

ഈദ് ആഘോഷം ആരാധനയുടെ ഭാഗമാണ് ആഭാസമല്ല

രിഫാഇ ചൗക്കി




ഈദ് ആഘോഷം ആരാധനയുടെ ഭാഗമാണ് ആഭാസമല്ല



          വിശുദ്ധ റമദാനിലെ ആത്മീയ നിര്‍വൃതി ഉള്‍ക്കൊണ്ടു സത്യവിശ്വാസികള്‍ ഇന്നു ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്‌. നോമ്പുകാലം സമ്മാനിച്ച ആത്മസമര്‍പ്പണത്തിന്റെയും ആത്മീയ സഹനത്തിന്റെയും ചൈതന്യം ജീവിതത്തില്‍ പകര്‍ത്തിയാണ്‌ ലോക വിശ്വാസികള്‍ ഈദുല്‍ ഫിത്‌ര്‍ ആഘോഷിക്കുന്നത്‌. ആഘോഷങ്ങള്‍ ഇസ്ലാമിന്‌ അന്യമല്ല. മുസ്ലിം സംസ്‌കാരവും പൈതൃകവും ഉയര്‍ത്തിപ്പിടിക്കുന്നതും മതത്തിന്റെ സൗഹാര്‍ദ സന്ദേശം ഉള്‍വഹിക്കുന്നതുമായ സ്‌നേഹത്തിന്റെ മാര്‍ഗദീപങ്ങളാണ്‌ ദീന്‍ അനുവദിച്ച ആഘോഷങ്ങള്‍. ഇത്തരം ആഘോഷവേളകളില്‍ ഏറ്റവും പുണ്യകരമായ ഒന്നാണ്‌ ഈദുല്‍ ഫിത്‌ര്‍. 

                                             മുസ്ലിംകളുടെ ആഘോഷങ്ങള്‍ക്കു തനതായ ഒരു സംസ്‌കാരമുണ്ട്‌. മതാനുഷ്‌ഠാനത്തിന്റെ ഭാഗമായാണു വിശ്വാസികള്‍ ആഘോഷങ്ങളെ വരവേല്‍ക്കുന്നത്‌. പെരുന്നാള്‍ ദിനത്തില്‍ പ്രത്യേകം പുണ്യമുള്ള അമലുകള്‍ ചെയ്ുന്നതയിലൂടെയും ആത്മീയ ധന്യതയുടെ ദിനമായി ആചരിക്കുന്നതിലൂടെയുമാണു മുസ്ലിങ്ങളുടെ അകം നിറയുന്നത്‌. ഈ സുദിനത്തില്‍ ആരാധനകളിലൂടെയാണ്‌ ആഘോഷത്തിന്റെ നിറവും പകിട്ടും മനസ്സുകളെ സന്തോഷിപ്പിക്കുന്നത്‌. പെരുന്നാള്‍ ദിനത്തില്‍ നിര്‍ബന്ധമായും ഐച്‌ഛികമായും ചെയ്യാനുള്ള കര്‍മങ്ങള്‍ മനസിലാക്കി ആത്മനിര്‍വൃതിയോടെ അവ ചെയ്യാന്‍ തയാറാകുന്നിടത്താണ്‌ ഒരു വിശ്വാസിയുടെ ആഘോഷം ആരംഭിക്കുന്നത്‌. പെരുന്നാളിന്റെ ഈ ആത്മീയ സൗന്ദര്യം ഉള്‍ക്കൊള്ളുമ്പോള്‍ ഒരു വിശ്വാസി വ്യക്‌തിജീവിതത്തില്‍ അനുഭവിക്കുന്ന ആഘോഷം സ്വന്തം വീട്ടിലും അയല്‍വീടുകളിലും മറ്റുള്ളവരിലേക്കും എത്തിക്കാന്‍ കഴിയുന്നു. അതേസമയം, ആഘോഷം എന്ന പേരില്‍ നടമാടുന്ന ആഭാസങ്ങള്‍ പെരുന്നാള്‍ ദിവസം പാടില്ലാത്തതാണ്‌. ഇസ്ലാമികാഘോഷ സംസ്‌കാരത്തിനു വെല്ലുവിളിയാകുന്ന അനാചാരങ്ങള്‍ക്കെതിരെ മുസ്ലിംകള്‍ ജാഗ്രത പുലര്‍ത്തേണ്ട ദിനം കൂടിയാണ്‌ ഈദ്‌. റമദാനില്‍ നേടിയെടുത്ത പരിശുദ്ധിയും പരിപാവനതയും പെരുന്നാളിന്റെ നിറക്കൂട്ടുകളില്‍ ചാലിച്ചു കളയരുത്‌. മതത്തിന്റെ നിയമശാസനയും വിധിവിലക്കുകളും പെരുന്നാളിലെ ആഘോഷങ്ങളിലും കൈയാളണം. 

അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന ദിനം എന്നതാണ്‌ ഈദിന്റെ അര്‍ഥവും പൊരുളും. വര്‍ഷംതോറും ആവര്‍ത്തിച്ചു വരുന്ന ആഘോഷം എന്ന നിലയിലും ഈദിനെ വിവക്ഷിക്കാം. പ്രപഞ്ചനാഥന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പെരുന്നാള്‍ ദിനത്തില്‍ സൃഷ്‌ടാവിന്റെ അനുഗ്രഹങ്ങള്‍ക്കു നന്ദി പ്രകടിപ്പിക്കുകയും ചെയേ്േണ്ടതാണ്‌. അല്ലാഹു കാരുണ്യവാനും ദയാപരനുമാണ്‌. ഭൗതിക ജീവിതത്തിനാവശ്യമായ സര്‍വതും അവന്‍ സൃഷ്‌ടികള്‍ക്കായി സംവിധാനം ചെയ്‌തു. ഭൂമിയിലെ സര്‍വ സംവിധാനവും മനുഷ്യനു വേണ്ടിയാണെന്നാണ്‌ അല്ലാഹു പറഞ്ഞത്‌. പക്ഷേ, ഈ സംവിധാനത്തെ മനുഷ്യന്‍ ദുരുപയോഗം ചെയ്യുകയാണ്‌. രാഷ്‌്രടീയവും മതപരവുമായ സംഘര്‍ഷങ്ങള്‍ നിലനിര്‍ത്തി മനുഷ്യത്വത്തിനു വില പറയുന്ന അരാജക ജീവിതമാണ്‌ നമുക്കു മുന്നിലുള്ളത്‌. സ്‌നേഹവും സൗഹാര്‍ദവും മണ്ണടിഞ്ഞു കൊണ്ടിരിക്കുന്നു. ഹൃദയങ്ങളില്‍ വെറുപ്പിന്റെയും വിദേ്വഷത്തിന്റെയും വിഷപ്പുക നിറഞ്ഞിരിക്കുന്നു. രക്‌തബന്ധത്തെ പോലും തിരിച്ചറിയാന്‍ കഴിയാത്ത ദുരവസ്‌ഥയാണ്‌ ആധുനിക ജീവിതങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്‌.പിഞ്ചുകുഞ്ഞുങ്ങളും സ്‌ത്രീകളും നിരന്തരം വേട്ടയാടപ്പെടുന്നു. കുഞ്ഞുങ്ങള്‍ക്കു നേരെ പൈശാചികതയുടെ ദ്രംഷ്‌ടകളാണു നീണ്ടു ചെല്ലുന്നത്‌

1 comment:

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...