Wednesday, 21 June 2017

ഫിത്വർ സകാത്ത്


ജവ്വാലത്തുൽ മആരിഫ് (73)



ഹിജ്റ രണ്ടാം വർഷം ചെറിയ പെരുന്നാളിന്റെ രണ്ട് ദിവസം മുമ്പ് നിർബന്ധമാക്കപ്പെട്ടു. എന്നാണ് പ്രബലഭിപ്രായം..
(തുഹ്ഫ 3/209, ബുജൈരിമി 2/ 276 )

നോമ്പിന്റെ പൂർത്തികരണവും ശരീരത്തിന്റെ ശുദ്ധീകരണവും ഇതിന്റെ ലക്ഷ്യമാണ്.

ഇമാം വകീഅ (റ) പറയുന്നു:  നിസ്കാരത്തിൽ സംഭവിക്കുന്ന ന്യൂനതകളെ സഹ് വിന്റെ സുജൂദ് പരിഹരിക്കുന്നത് പോലെ നോമ്പിൽ സംഭവിക്കുന്ന ന്യൂനതകളെ സകാത്തുൽ ഫിത്റ് കൊണ്ടും പരിഹരിക്കുന്നതാണ്.
( തുഹ്ഫ 3/ 305 )

നബിപറഞ്ഞു: ദുഷ്പ്രവർത്തനങ്ങളിൽ നിന്നും അനാവശ്യ പ്രവർത്തനങ്ങളിൽ നിന്നും നോമ്പുകാരനെ ശുദ്ധിയാക്കുന്നതാണ് സകാത്തുൽ ഫിത്വർ..
(ബുജൈരിമി 2/305 )

റമളാനിലെ നോമ്പ് ആകാശ ഭൂമിക്കിടയിൽ തടഞ്ഞു നിർത്തപ്പെടുന്നു. ഫിത്വർ ' സകാത്തിലൂടെയല്ലാതെ അത് ഉയർത്തപ്പെടുകയില്ല'. എന്ന് വ്യക്തമായ ഹദീസിലുണ്ട്.
(തുഹ്ഫ 3 /305, ഇ-ആനത്ത് 2/167 )

ഫിത്വർ സകാത്ത് നൽകാൻ ബാധ്യതയും കഴിമുള്ളവർ' കൊടുക്കാതിരുന്നാൽ റമളാൻ നോമ്പിന്റെ അതിരറ്റ പ്രതിഫലം മുഴുവൻ ലഭിക്കാതെ വരും..

( ഇ-ആനത്ത് 2/167, ശർവാനി 3/305 )

ജവ്വാലത്തുൽ മആരിഫ് (76)

നിർബന്ധമാകുന്നവർ

സ്വന്തം കടം ,ഒരു വ്യക്തി സ്വന്തം ശരീരത്തിനും ചിലവു കൊടുക്കാൻ നിർബന്ധമായവർക്കും അനിവാര്യവും അനുയോജ്യവുമായ വസ്ത്രം, പാർപ്പിടം, സേവകൻ, പെരുന്നാൾ രാപ്പകലിന് മതിയായ ഭക്ഷണപാനീയങ്ങൾ എന്നിവ കഴിച്ച് ഫിത്വർ സ്വകാത്തിലേക്ക് തിരിക്കാവുന്ന എന്തെങ്കിലും നിശ്ചിത നിമിഷങ്ങളിൽ കയ്യിലിപ്പുള്ളവർ കൊക്കയും ഫിത്വർ സ്വകാത്ത് നിർബന്ധം

(ഖുലാസ 2/186, തുഹ്ഫ 3/305 )

നിർബന്ധമായി തീരുന്ന സമയം

Ç റമളാൻ അവസാന ദിനം സൂര്യാസ്തമയത്തോടയാണ് ഫിത്റ് സകാത്ത് നിർബന്ധമാക്കുന്നത്.

Ç അസ്തമയം കഴിഞ്ഞുണ്ടാകുന്ന സന്താനം, ഭാര്യ, സാമ്പത്തിക ശേഷി, മുസ്ലിമവൽ എന്നിവയൊന്നും സകാത്ത് നിർബന്ധമാക്കില്ല.

Ç എന്നാൽ മരണം, വിവാഹമോചനം എന്നിവ കൊണ്ട് സകാത്ത് ഒഴിവാകുകയുമില്ല.

വീട്ടേണ്ട സമയം

നിർബന്ധമായ സമയം മുതൽ പെരുന്നാൾ ദിവസ അസ്തമയം വരെയാണ്..

പെരുന്നാൾ നിസ്കാരത്തിനപ്പുറം പിന്തിക്കൽ കറാഹത്താണ്.

പെരുന്നാൾ പകൽ കഴിയുന്നത് വരെ പിന്തിക്കൽ ഹറാമാണ്

അയൽവാസി, ബന്ധുക്കൾ എന്നിവരെ പ്രതീക്ഷിച്ചതിനു വേണ്ടി  പെരുന്നാൾ ദിനത്തിലെ സൂര്യാസ്തമയം വരെ പിന്തിക്കൽ സുന്നത്തുണ്ട്.

( ഖുലാസ 2 / 186,87 - ഫത്ഹുൽ മുഈൻ)

ജവ്വാലത്തുൽ മആരിഫ് (78)

അളവ്

 ഓരോരുത്ത രുടെയും പേരിൽ ഓരോ സ്വാഅ (നാലു മുദ്ദുകൾ ) ഫിത്വർ സ്വകാത്ത് നൽകണം..

( തുഹ്ഫ 3 /319, ഫത്ഹുൽമുഈൻ 122 )

ഒരു മുദ്ദ് 800 മില്ലിലിറ്റർ അതവാ തൂക്കത്തിൽ 2.700 ഗ്രാം കൊടുക്കലാണ് സൂക്ഷ്മത നല്ലത്..

ഒരു സാഅ തൂക്കം 2.700kg ഉം അളവ് 3 ലിറ്ററും 200 ആകുന്നു. ശൈഖുനാ സൈതാലി മുസ്ലിയാർ വെള്ളിയാംപുറം (ന. മ ) ഉറപ്പ് വരുത്തിയതാണ്. അദ്ദേഹം 1962 ൽ ഹജ്ജ് യാത്രയിൽ " ഇത് നബി(സ) യുടെ കാലത്തുള്ളതിനോട് സാമ്യമായ മുദ്ദ് എന്ന് അറബിയിൽ രേഖപ്പെടുത്തിയ പാത്രം നേരിൽ കണ്ട ശേഷം അതേ രീതിയിലുള്ള മുദ്ദ്   വാങ്ങി ജനമധ്യത്തിൽ വെച്ച് വ്യത്യസ്ത കടകളിൽ നിന്ന് വ്യത്യസ്ത അരികൾ വാങ്ങി അളന്ന് തിട്ടപ്പെടുത്തിയാണ് ഈ അളവ് ഉറപ്പ് വരുത്തിയത്..

( ഇസ്ലാമിക് ഡൈജസ്റ്റ 528)

നിയ്യത്ത്

ഇത് എന്റെയും ആശ്രിതരുടെയും ഫിത്വർ സകാത്താകുന്നു..

അവകാശികൾ

ഖുർആനിൽ പറഞ്ഞ (തൗബ 60 ) 8 വിഭാഗം ആളുകൾക്ക്.

ഫക്കീർ, മിസ്ഖീൻ, സക്കാത്ത് തൊഴിലാളി,പുതുവിശ്വാസി, മോചന പത്രം എഴുതപ്പെട്ടവൻ, കടക്കാരൻ, യോദ്ധാവ്, യാത്രക്കാരൻ ...

(ശറഹുൽ മുഹദ്ദബ് 6/198)

സഹീഹാവില്ല

അഹ്ലു ബൈത്തിൽ പ്പെട്ടവർ ( സയ്യിദ് കുടുംബം ), അമുസ് ലിംകൾ ഇവർക്ക് നൽകിയാൽ സഹീഹാവില്ല.

( തുഹ്ഫ 7 / 161 )

ധാന്യത്തിനു പകരം വില നൽകിയാൽ സഹീഹാവില്ല..

(ഫത്ഹുൽ മുഈൻ 122)

വീട്ടിയ ശേഷം


ربنا تقبل منا إنك أنت سميع العليم

എന്നു ചൊല്ലൽ സുന്നത്താണ്....
(തുഹ്ഫ 3/ 239 )


അറിവ്(മത-ഭൗതികസമന്വയ വാട്സപ്പ് ഗ്രൂപ്പ്) 8547227715 (അഡ്മിൻ) സുഹൈൽ ശാമിൽ ഇർഫാനി പോത്താംകണ്ടം     

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...