Thursday 1 June 2017

ദാനധർമ്മം ( സ്വദഖ )


           

ദാനധർമ്മം ( സ്വദഖ )


ജവ്വാലത്തുൽ മആരിഫ് (67)
                                                                                
ഭാഗം1
Ç സന്താനങ്ങൾക്കും മാതാപിതാക്കൾക്കും ദാനം ചെയ്യുമ്പോൾ സമമായി നൽകണം. പാണ്ഡിത്യം, ദാരിദ്രം എന്നീ വിശേഷണങ്ങൾക്ക് കൂട്ടികൊടുക്കണം.

Ç വളരെ രഹസ്യമായി സ്വദഖ ചെയ്യുന്നവന് അല്ലാഹു വിന്റെ തണല്ലാതെ മറ്റു യാതൊരു തണലുമില്ലാത്ത ദിവസത്തിൽ പ്രത്യേകം തണൽ നൽകപ്പെടുമെന്നും, ദാനധർമ്മം വിപത്തുകളെ തടയുമെന്നും രഹസ്യ സ്വദഖ റബ്ബിന്റെ കോപത്തെ കെടുത്തുമെന്നും  കുടുംബ ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ ദീർഘായുസ്സ് ലഭിക്കും എന്നും ഹദീസുകളിലുണ്ട്.
( തുഹ്ഫ 7/176,179 )

മറ്റുള്ളവർക്ക് പ്രചോദനമകാൻ വേണ്ടി സ്വദഖ പരസ്യപ്പെടുത്തുന്നത് കൂടുതൽ ഉത്തമം
 - ഇമാം ഇസ്സുദ്ദീൻ ഇബ്നു അബ്ദുൽ സലാം

സ്വദഖ ശ്രേഷ്ടമായ മാസം

G  റമളാനിലാണ് സ്വദഖ കൂടുതൽ ശ്രേഷ്ടം. പ്രത്യേകിച്ച് അവസാനത്തെ പത്ത് ദിവസങ്ങളിൽ...
G  റമളാൻ കഴിഞ്ഞാൽ പിന്നെ മഹത്വമുള്ളത് ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ 10 ദിവസങ്ങളിൽ.
( തുഹ്ഫ7/179 )

സ്വദഖ ശ്രേഷ്ടമായ സ്ഥലം, സാഹര്യം

Ø  മക്കയിൽ വെച്ചുള്ള സ്വദഖക്ക് കൂടുതൽ പ്രതിഫലം. പിന്നെ മദീനയിൽ വെച്ചുള്ള സ്വദഖ.

Ø  യുദ്ധം, വരൾച്ച, പകർച്ചവ്യാധി എന്നിവ നേരിടുമ്പോഴും രോഗാവസ്ഥ, മഴയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്ന സമയം, ഗ്രഹണ വേള, ഹജജ്, യാത്ര സന്ദർഭങ്ങളിലും സ്വദഖക്ക് പ്രത്യേക സുന്നത്തുണ്ട്.

Ø  ശ്രേഷ്ഠമായ ദിവസങ്ങളും സാഹചര്യങ്ങളും വരുമ്പോൾ സ്വദഖയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

(തുഹ് ഫ- ശർവാനി 7/180  )

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വദഖ ചെയ്യുമ്പോൾ ബിസ്മി ചൊല്ലലും, സ്വീകരിച്ചയാളുടെ പക്കലിൽ നിന്നും പ്രാർത്ഥന പ്രതീക്ഷിക്കാതിരിക്കലും സുന്നത്താണ്.

(മുഗ് നി 3/123 )

ജവ്വാലത്തുൽ മആരിഫ് (70)

ദാനധർമ്മം ( സ്വദഖ ).
        ഭാഗം 2

«  തനിക്ക് കൂടുതൽ ഇഷ്ടമുള്ളതിൽ നിന്ന് സ്വദഖ ചെയ്യലും മനഃസന്തോഷത്തോടെയും മുഖ പ്രസന്നതയോടെയും ആയിരിക്കലും പ്രത്യേകം സുന്നത്താണ്.

«  എത്ര ചെറുതാ യാലും സ്വദഖ ചെയ്യാൻ മടിക്കരുത്.

സ്വദഖ നൽകൽ ശ്രേഷ്ടമായാവർ

©      പ്രഥമസ്ഥാനം വിവാഹബന്ധം പാടില്ലാത്ത അടുത്ത ബന്ധുക്കൾ ( മാതാപിതാക്കൾ, സഹോദരങ്ങൾ ), ശേഷം അവരോട് അടുത്തവർ, ശേഷം ഭാര്യ, ശേഷം വിവാഹം ബന്ധം ഹറാമല്ലാത്ത ബന്ധുക്കൾ, പിന്നീട് മുലകുടി ബന്ധം വഴി ഹറാമായവർ, പിന്നെ വിവാഹബന്ധം വഴി വിവാഹം പാടില്ലാത്തവർ (ഉദാ:-ഭാര്യ മാതാവ്) ഇങ്ങനെയാണ് ക്രമം..

©      പിണക്കമോ സ്നേഹബന്ധമോ ഇല്ലാത്ത ആളുകൾക്ക് സ്വദഖ നൽകുന്നതിനേക്കാൾ നല്ലത് സ്നേഹ ബന്ധമുള്ളവർക്ക് നൽകലാണ്. അതു കഴിഞ്ഞാൽ അടുത്തുള്ള അയൽവാസികൾക്കാണ് സ്ഥാനം.

©      സ്വന്തം നാട്ടിൽ കുറേ ദൂരത്ത് താമസിക്കുന്ന ബന്ധുവിന് നൽകലാണ് അയൽവാസിയായ അന്യന് നൽകുന്നതിനേക്കാൾ ശ്രേഷ്ടം.

©      പാവപ്പെട്ട സജ്ജനങ്ങൾ, അത്യാവിശക്കാർ എന്നിവർക്ക് ദോഷികൾ, അത്യാ വിശ്യമില്ലാത്തവർ എന്നിവരേക്കാൾ പരിഗണനൽകണം.

©      അമുസ്ലിമിനു നൽകിയാലും പ്രതിഫലം ലഭിക്കും.

( തുഹ്ഫ - ശർവാനി 7 / 180)


ജവ്വാലത്തുൽ മആരിഫ് (89)

 ദാനധർമ്മം ( സ്വദഖ ).
                   ഭാഗം 3

കറാഹത്തും ഹറാമും

§      താഴ്ന്ന വസ്തുക്കൾ മാത്രം തിരഞ്ഞെടുത്ത് ദാനം ചെയ്യാനായി മാറ്റിവെക്കൽ കറാഹത്താണ്..

§      താഴ്ന്നതല്ലാതെ മറ്റൊന്നും അവന്റെ പക്കലിൽ ഇല്ലെങ്കിൽ കറാഹത്തില്ല..

§      ഉപയോഗിച്ച വസ്ത്രം ദാനം ചെയ്യൽ സുന്നത്തായ വിഭാഗത്തിൽ തന്നെയാണ് ഉൾപ്പെടുക.

(മുഗ് നി 3/121,123, ശർവാനി 7/180, 181  )

§      ഹലാലോ ഹറാമാണോ എന്ന് തിരിച്ചറിയാൻ മാർഗമില്ലാത്ത സാധനം സ്വദഖ ചെയ്യൽ കറാഹത്താണ്.

§      സ്വദഖ സ്വീകരിച്ചവൻ അതിനെ കുറ്റകരമായ ആവശ്യത്തിന് ചെലവാക്കുമെന്നു ഉറപ്പോ ഭാവനയോ ഉണ്ടായാൽ അവന് നൽകൽ ഹറാമാണ്.അങ്ങനെ കൊടുത്താൽ തിരിച്ചു വാങ്ങാൻ അവകാശമില്ല.

(തുഹ്ഫ - ശർവാനി 7/176,180 )

ഒരു വർഷത്തേക്കുള്ള എല്ലാ ആവശ്യങ്ങൾക്കും മാറ്റി വെച്ച് മിച്ചം വരുന്നവ സ്വദഖ ചെയ്യാതെ വെച്ചിരിക്കൽ കറാഹത്താണ്.

( തുഹ്ഫ 7/182 )

ഭാര്യക്ക്  ഉടമസ്ഥവകാശമുള്ള അവളുടെ സ്വത്ത് സ്വദഖ ചെയ്യൊൻ. ഭർത്താവിന്റെ അനുമതി ആവശ്യമില്ല.എന്നാൽ ഭർത്താവിന്റെ സ്വത്ത് ഭക്ഷണമായാലും അല്ലെങ്കിലും മറ്റൊരാൾക്ക് ധാനം ചെയ്യണമെങ്കിൽ ഭർത്താവിന്റെ സമ്മതമോ സമ്മതമുണ്ടെന്ന അറിവോ ഉണ്ടായിരിക്കൽ നിർബന്ധമാണ്.


(ശറഹുൽ മുഹദ്ദബ് 6/266 ) 

അറിവ്
(മത-ഭൗതികസമന്വയ വാട്സപ്പ് ഗ്രൂപ്പ്)
സുഹൈൽ ശാമിൽ ഇർഫാനി പോത്താംകണ്ടം 
8547227715 (അഡ്മിൻ)
sulhasuhail715@gmailcom

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...