Wednesday 31 May 2017

ജവ്വാലത്തുൽ മആരിഫ് (87)

നിസ്കാരവും സൂറത്തും
 ( ഫാതിഹക്ക് ശേഷം )


Ç ഫാതിഹക്കു ശേഷം ഒന്നോ അതിൽ കൂടുതലോ ആയത്ത് ഓതൽ സുന്നത്താണ്.

Ç ഒരു സൂറത്തിന്റെ ഇടയിൽ നിന്നാണെങ്കിലും ബിസ്മി സുന്നത്തുണ്ട്.

Ç ഒരു സൂറത്തു തന്നെ രണ്ടു റക്അത്തിലും ആവർത്തിക്കുകയോ മറ്റൊന്നും മന:പാഠമില്ലെങ്കിൽ ഫാത്തിഹ തന്നെ ആവർത്തിക്കുകയോ ഫാതിഹയുടെ തുടക്കമെന്ന് കരുതാതെ ബിസ്മി മാത്രം ഒതുകയോ ചെയ്താലും ആയത്ത് നിർവഹിച്ചെന്ന സുന്നത്ത് ലഭിക്കും..

Ç ഒരു പൂർണ്ണമായ സൂറത്ത് ഓതലാണ് ഒരു ദീർഘസൂറത്തിലെ ഏതാനും ആയത്തുകൾ ഓതുന്നതിനേക്കാൾ നല്ലത്.

Ç ഒരു ആയത്തെങ്കിലും ഓതാതിരിക്കൽ കറാഹത്താണ്.

Ç ആദ്യ റക്അത്തുകളിലാണ് ആയത്ത് സുന്നത്തുള്ളത്

Ç ഇമാമിനോടപ്പം ആദ്യ രണ്ടു റക്അത്തുകളിൽ അവൻ ഉണ്ടായിരുന്നില്ലെങ്കിൽ, ഇമാമിനോടപ്പം കിട്ടിയ റക്അത്തുകളിൽ അവൻ ഓതിയിട്ടുമില്ലെങ്കിൽ അവൻ ബാക്കി നിസ്കരിക്കുന്ന വേളയിൽ ആയത്ത് ഓതൽ സുന്നത്താണ്.

(ഫത്ഹുൽ മുഈൻ  )
                  
ജവ്വാലത്തുൽ മആരിഫ് (87)

ഫർള് നിസ്കാരങ്ങളിൽ പ്രത്യേകംസുന്നത്തായ സുറത്തുകൾ

« സുബ്ഹിക്ക്

 സൂറത്ത് ഹിജ്റ് മുതൽ അമ്മ വരെ

വെള്ളിയാഴ്ച്ച :സുറത്ത് സജദയും, ഇൻസാനും.

« ളുഹറിന്

 ഹിജ്റ് മുതൽ അമ്മ സൂറത്തിനോട് അടുത്ത സൂറത്തുക്കൾ.

« അസറിന്

സൂറത്ത് അമ്മ മുതൽ ളുഹാ വരെ

« മഗ്രിബിന്

സൂറത്ത് ളുഹാ മുതൽ നാസ് വരെ...

വെള്ളി യാഴ്ച്ച രാവിൽ : സുറത്ത് കാഫിറൂൻ, ഇഖ്ലാസ്.

« ഇശാഇന്

സൂറത്ത് അമ്മ മുതൽ ളുഹാ.വരെ

വെള്ളിയാഴ്ച്ച രാവിൽ: സൂറത്ത് ജുമഅ, മുനാഫിഖൂൻ അല്ലെങ്കിൽ സബ്ബിഹ് സ്മഗാശിയ.

സുബ്ഹി, മഗ്രിബ്, ത്വവാഫ്, തഹിയ്യത്ത്, ഖൈറിനെ തേടിയുളള, ഇഹ്റാം എന്നീ സുന്നത്ത് നിസ്കാരങ്ങളിൽ കാഫിറൂൻ, ഇഖ്ലാസും ഓതൽ സുന്നത്താണ്..

(ഖുലാസ 1/ 86 )

ശ്രദ്ധിക്കാൻ

G  പ്രത്യേകം നിർദേശിക്കപ്പെട്ട (വെള്ളിയാഴ്ച്ച രാവിൽ പോലോത്ത) സൂറത്ത് ഒന്നാം റകഅത്തിൽ ഉപേക്ഷിച്ചാൽ രണ്ടും കൂടി രണ്ടാം റകഅത്തിൽ ഓതാം..

G  മറന്നോ അല്ലാതയോ നിർണ്ണയിക്കപ്പെട്ടതല്ലാത്ത സൂറത്ത് ഓതിതുടങ്ങിയാൽ അതു നിർത്തി നിശ്ചിത സൂറത്ത് തന്നെ ഓതൽ സുന്നത്തുണ്ട്.

G  പ്രത്യേകം നിർദ്ദേശിക്കപ്പെട്ട 2 സൂറത്തുകളിൽ നിന്ന് ഒന്നു മാത്രം മനഃപാഠമുണ്ടെങ്കിൽ അതു പാരായണം ചെയ്യുകയും രണ്ടാമത്തേതിന് പകരം മനഃപാഠമുള്ള മറ്റേതെങ്കിലും സൂറത്ത് ഓതുകയും ചെയ്യാം. അപ്പോൾ ക്രമം നഷ്ടമായാലും പ്രശ്നമില്ല.


( ഫത്ഹുൽ മുഈൻ)     


അറിവ്
(മത-ഭൗതികസമന്വയ വാട്സപ്പ് ഗ്രൂപ്പ്)
സുഹൈൽ ശാമിൽ ഇർഫാനി പോത്താംകണ്ടം 
8547227715 (അഡ്മിൻ)
sulhasuhail715@gmailcom




നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നേയും ഗുരുവര്യന്മാരേയും കുടുംബത്തേയും അറിവ് ഗ്രൂപ്പ് അംഗങ്ങളേയും ഉൾപ്പെടുത്തുക..  ഈമാൻ കിട്ടി മരിക്കാൻ പ്രത്യേകമായി പ്രാർത്ഥിക്കുക.....

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...