Monday 22 May 2017

ജവ്വാലത്തുൽ മആരിഫ് (58)



ജവ്വാലത്തുൽ മആരിഫ്. (58)

നല്ല ഭർത്താവാകാൻ

©      ലുബ്ധത കാണിക്കാതെ മാന്യമായി ചെലവഴിക്കുക.. ഭാര്യയുടെ ആവശ്യം കണ്ടറിഞ്ഞ് പരിഹരിച്ചു കൊടുക്കുക.

©      ദുസ്സ്വഭാവങ്ങളും പാളിച്ചകളും ഉപദേശിച്ച് നന്നാക്കുക.

©      അവളുടെ രഹസ്യങ്ങൾ  ചൂഴ്ന്നു നോക്കാതിരിക്കുക..

©      അവളെ അനാവശ്യമായി ആക്ഷേപിക്കുകയോ അസഭ്യം പറയുകയോ അകന്നു നിൽക്കുകയോ ചെയ്യാതിരിക്കുക..

©      ആവശ്യമില്ലാതെ വീട്ടിനു വെളിയിൽ രാത്രി സമയം കഴിച്ചു കൂട്ടാതിരിക്കുക..

©      ഒന്നിലധികം ഭാര്യമാരുണ്ടെങ്കിൽ കുറ്റം പറയാതിരിക്കുക..

©      നല്ല കാര്യങ്ങൾ ശീലിപ്പിച്ചും സദുപദേശം നൽകിയും ഭാര്യയുടെ സ്വഭാവ സംസ്കരണത്തിന് ശ്രമിക്കുക.

©      ഭാര്യക്ക് സംശയം സൃഷ്ടിക്കുന്ന വിധത്തിൽ പെരുമാറാതിരിക്കുക..

©      ഭാര്യ ബന്ധുക്കളെ ആദരിക്കുക..,

©      ലൈംഗിക ബന്ധത്തിൽ ഭാര്യയുടെ സംതൃപ്തി കൂടി കണക്കിലെടുക്കുക..

©      അനിവാര്യമായ സന്ദർഭങ്ങളിൽ കുടുംബത്തേയും ബന്ധുക്കളേയും സന്ദർശിക്കാൻ അവളെ അനുവദിക്കുക.

©      കുടുംബ കാര്യങ്ങളിൽ ഭാര്യയുമായി കൂടിയാലോചിക്കുക., ഭാര്യയുടെ അനുസരണവും ബഹുമാനവുമുണ്ടാകാകാൻ കാരണമാകും.,

©      തന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും തനിക്ക് സംതൃപ്തി സമ്മാനിക്കാനും തന്നെ സ്നേഹിക്കുന്ന ഒരു ഭർത്താവുണ്ടെന്ന തോന്നൽ അവളുടെ മനസ്സിന് സന്തോഷവും ശരീരത്തിനും സ്വഭാവത്തിനും സൗന്ദര്യവും വർധിപ്പിക്കും..

( മുസ്ലിം സ്ത്രീPMK  പേജ്: 42 )

ജവ്വാലത്തുൽ മആരിഫ് (60)

നല്ല ഭാര്യയാകാൻ   

ª      ഭർത്താവിനോട് പൂർണ വിധേയത്വവും അനുസരണവും കാണിക്കുക.

ª      സന്താനങ്ങളെയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

ª      ഭർത്താവിന്റെ സമ്പത്തും രഹസ്യങ്ങളും സൂക്ഷിക്കുക.

ª      തന്റെ ശരീരം സൂക്ഷിക്കുക.

ª      സന്താന പരിപാലനം ,സ്വഭാവരൂപികരണം, ഗൃഹ പരിചരണം തുടങ്ങിയവയിൽ ശ്രദ്ധ പതിക്കുക.

ª      സൗന്ദര്യ വർദ്ധക വസ്തുകൾക്കും മറ്റും വാശിപിടിക്കാതിരിക്കുക.

ª      ഭക്ഷണം , വസ്ത്രം തുടങ്ങിയവയിൽ മിതത്വം പാലിക്കുകയും ചെലവ് ചുരുക്കുകയും ചെയ്യുക.

ª      ഭർത്താവിന്റെ വീട്ടിലേക്ക് അദ്ധേഹത്തിന്റെ സമ്മതമില്ലാതെ ആർക്കും പ്രവേശനം നൽകാതിരിക്കുക.

ª      ഭർത്താവിന്റെ സമ്മതപ്രകാരം മാത്രം പുറത്ത് പോവുക.

ª      തന്റെ ധനവും കഴിവും ഭർത്താവിന്റേയും കുടുംബത്തിന്റേയും ക്ഷേമത്തിനു വേണ്ടി ഉപയോഗപ്പെടുത്താൻ സന്നദ്ധ പ്രകടിപ്പിക്കുക.

ª      ഭർത്താവിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സ്ഥലകാലോചിതമായി പെരുമാറുക.

ª      സ്നേഹം മനസ്സിലൊതുക്കാതെ ഭർത്താവിന്റെ മുന്നിൽ അതു പ്രകടിപ്പിക്കുക.

ª      മുഖപ്രസന്നത, വിനയം, താഴ്മ, വിട്ടു വീഴ്ച്ച, തുടങ്ങിയ ഗുണങ്ങളോടെ വൃത്തിയിലും ഭംഗിയിലും ഭർത്താവിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുക.

ª      ഭർത്താവിന്റെ കുടുംബത്തെയും ബന്ധുക്കളെയും ബഹുമാനിക്കുക.

( മുസ്ലിം സ്ത്രീPMK  പേജ്: 43 )

ജവ്വാലത്തുൽ മആരിഫ് (66)


ദമ്പതികൾ പരസ്പരം പാലിക്കേണ്ട കാര്യങ്ങൾ  

ü  പരസ്പരം സംഭാഷണത്തിലും പെരുമാറ്റത്തിലും അന്യോനം ബഹുമാനം പ്രകടിപ്പിക്കുക.

ü  സുഖ ദു:ഖങ്ങൾ പരസ്പരം പങ്കിടുക.

ü  അപസ്വരങ്ങൾ അവഗണിക്കുകയും പരസ്പരം വിട്ടുവീഴ്ച്ചയും വിനയവും പ്രകടിപ്പിക്കുകയും ചെയ്യുക.

ü  അന്യോനം ക്ഷമ പാലിക്കുകയും സ്വഭാവ സംസ്കരണത്തിന് ശ്രമിക്കുകയും ചെയ്യുക.

ü  അപരന്റെ സുഖ സന്തോഷത്തിന് വേണ്ടി ഓരോരുത്തരും ശ്രമിക്കുക.

ജവ്വാലത്തുൽ മആരിഫ് (74)

ദാമ്പത്യപ്രശ്നം പരിഹൃതമാക്കാൻ    

"പിണങ്ങുമെന്ന് ഭയപ്പെടുന്ന  സ്ത്രീകളെ നിങ്ങൾ ഉപദേശിക്കുക. പിന്നീട് കിടപ്പറ വെടിയുകയും (നിസ്സാരമായ) പ്രഹരമേൽക്കുകയും ചെയ്യുക. അവർ നിങ്ങൾക്കു വഴിപ്പെട്ടാൽ പിന്നെ അവരെ ശിക്ഷിക്കാൻ മാർഗം തിരയരുത്"

( സൂറത്തു നിസാഅ 34 )

"പുരുഷനാണ് കുടുംബനായകൻ സ്ത്രീകളുടെ മേൽ പുരുഷന് അധികാരമുണ്ട്."

( സൂറത്തു നിസാഅ 34 )

ഭാര്യയിൽ നിന്ന് അനുസരണക്കേട് ദൃശ്യമായാൽ* ഉപദേശിച്ചു നന്നാക്കിയെടുക്കുകയാണ് വേണ്ടത്. സഹവർത്തിത്വത്തിന്റെ മര്യാദകൾ, അനുസരണക്കേടിന്റെ പ്രത്യാഘാതങ്ങൾ, ഭർത്താവിന് ഭാര്യയോടുള്ള മര്യാദകൾ, ഭർത്താവിനെ ധിക്കരിക്കുന്ന ഭാര്യക്കു ലഭിക്കുന്ന ശിക്ഷകൾ, അല്ലാഹു വിന്റെ ശാപം തുടങ്ങി ഇഹത്തിലും പരത്തിലും വന്നു ഭവിക്കുന്ന വിപത്തുകൾ എല്ലാം പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു ഉള്ളു തുറന്ന് സംസാരിക്കുകയും അവളുടെ മനസ്സിൽ പരിവർത്തനം ഉണ്ടാക്കുകയും ചെയ്യുക....

തമ്മിലുള്ള പിണക്കം വീട്ടുകാരോ മറ്റോ അറിയാതെ സൂക്ഷിക്കണം ഉപദേശാനന്തരം മാറ്റമില്ലെങ്കിൽ ശയ്യാവിലക്ക് ആണ് അടുത്ത നടപടി .. അതുവരെ  കിടപ്പറ പങ്കിട്ടിരുന്നവർ മാറി ശയിക്കാൻ തുടങ്ങിയാൽ പെണ്ണിന് മാനസികാന്തരമുണ്ടായെന്ന് വരും.ഏതാനും ദിനങ്ങൾ ആവർത്തിക്കുമ്പോൾ കുടുംബ ജീവിതവും ഭർതൃ ബന്ധവും ആഗ്രഹിക്കുന്നവർ വഴിക്കു വരും..

പിണക്കം ആവർത്തിച്ചാൽ വേണമെങ്കിൽ ചെറിയ പ്രഹരം ഏൽപ്പിക്കാം ഫലവത്താകുമെന്ന് ബോധ്യപ്പെട്ടാൽ മാത്രം..

( തുഹ്ഫ 7 / 455 )

ശിക്ഷ നടപടി യുടെ ഈ ഘട്ടങ്ങൾ ഭിന്നിപ്പ് ഭയന്നാൽ ഭർത്താവിന്റെ ഭാഗത്തുനിന്ന് ഒരു വിധികർത്താവിനെയും ഭാര്യയുടെ ഭാഗത്ത് നിന്ന് ഒരു വിധി കർത്താവിനെയും അയക്കുക. അവർ നന്മ ഉദ്ദേശിച്ചാൽ ഇരുവർക്കുമിടയിൽ സൗഭാഗ്യമുണ്ടാക്കും.നിശ്ചയം അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞനുമാണ്.

(സൂറത്ത് നിസാഅ 35 )

[ മുസ്ലിം സ്ത്രീ  : 48 PMK  ]

ജവ്വാലത്തുൽ മആരിഫ് (88)

ദാമ്പത്യ ജീവിതം നന്നായി നീങ്ങാൻ 

ഒരാളും തന്റെ ഭാര്യയിൽ 100 % സംതൃപ്തനായിരിക്കില്ല. മറിച്ചും അങ്ങനെ തന്നെ. പിന്നെ ദാമ്പത്യ ജീവിതം നന്നായി നീങ്ങാൻ പരസ്പരം വിട്ടു വീഴ്ചയും സഹകരണവുമാണാവശ്യം.

തന്റെ ഇണയുടെ പോരായ്മകളും കൊള്ളരുതായ്മകളും മറ്റുള്ളവരോട് പറയുന്ന ശീലം നീചമാണ്.

രണ്ടു മനുഷ്യർ തമ്മിൽ ഒന്നിച്ചു ജീവിക്കുമ്പോൾ ചെറിയ പ്രശ്നങ്ങളുണ്ടാവുക സ്വാഭാവികം... അത്തരം പ്രശ്നങ്ങൾ മറക്കാനും പൊറുക്കാനുമാണ് നോക്കെണ്ടത്..

ഉമർ(റ) വിന്റെ വീട്ടിൽ ഒരു സ്വഹാബി ആഗതനായി.ഉമർ(റ) തന്റെ പത്നിയുമായി ചില്ലറ പ്രശ്നത്തിലായിരുന്നു. ഭാര്യ എന്തൊക്കെയോ പരാതികൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഉമർ (റ) എല്ലാം കേട്ടിരുന്നു. ഒന്നും പ്രതികരിച്ചില്ല അവൾ സംസാരം നിറുത്തി. പുറത്തിറങ്ങിയപ്പോൾ ഒരാൾ വീട്ടുമുറ്റത്തു നിന്നു തിരിച്ചു പോകുന്നതു കണ്ടു.ഉമർ(റ) അന്വേഷിച്ചു ഇതാരാണ്. അദ്ധേഹം പറഞ്ഞു അമീറുൽ മുഅമിനീൻ... ഞാൻ എന്റെ ഭാര്യയുടെ സ്വഭാവദൂഷ്യം സഹിക്കവയ്യാതെ താങ്കളോട് പരാതി പറയാൻ വന്നതാണ്. താങ്കളുടെ വീട്ടുമുറ്റത്തെത്തിയപ്പോൾ താങ്കളും ഭാര്യയും തമ്മിലുള്ള സംസാരം കേട്ടു. എന്തൊക്കയാണവർ പറഞ്ഞത്.. താങ്കളെല്ലാം കേട്ടു സഹിച്ചല്ലോ. ഞാൻ ഇതിനേക്കാൾ ഭാഗ്യവാനാണ്. എന്റെ ഭാര്യ ഇത്രയൊന്നും പറയാറില്ല. ഉമർ(റ) ഞാനതു പ്രശ്നമാക്കാറില്ല. അവരെത്ര പറഞ്ഞാലും അതു ക്ഷമിക്കുകയാണ് പതിവ്. ഇങ്ങനൊയൊക്കെ പറഞ്ഞാലും അവൾ എന്റെ സന്താനസന്താനങ്ങളെ പരിപാലിക്കുന്നു. അവർക്കു പാലു കൊടുക്കുന്നു. എന്റെ വസ്ത്രം അലക്കുന്നു. എന്റെ വീട്ടുജോലികളെടുക്കുന്നു. ഭക്ഷണം പാകം ചെയ്തു എനിക്കു വേണ്ടി കാത്തിരിക്കുന്നു. ഇതൊക്കെ ഞാനാവശ്യപ്പെടാതെയാണവൾ ചെയ്യുന്നത്. നിർബന്ധ ബാധ്യതയില്ലാത്ത ഇക്കാര്യങ്ങളെല്ലാം അവർ സ്വയം ചെയ്യുമ്പോൾ നമുക്ക് ഇതൊക്കെ സഹിക്കാനും മറക്കാനും കഴിയണമല്ലോ..

 ഉമർ(റ) നിലപാട് നോക്കൂ.. എത്ര മനോഹരം .. ദാമ്പത്യ ജീവിതത്തിന് ഏറ്റവും നല്ല വഴിയാണിത്.പരസ്പര തിരിച്ചറിവ്.

[ മുസ്ലിം സ്ത്രീ: 48PMK  ]

ജവ്വാലത്തുൽ മആരിഫ് (93)

നല്ല ഉപദേശങ്ങൾ

ഉമർ(റ) പറഞ്ഞു: "ഈമാൻ ഉൾകൊണ്ട ശേഷം ഒരാൾക്ക് ലഭിക്കുന്ന ഏറ്റവും *വലിയ സൗഭാഗ്യം* സുകർമ്മിണിയായ പത്നിയാണ്".

നബി(സ) പറഞ്ഞു: "നിങ്ങൾ സ്ത്രീകൾക്ക് *ഗുണം ചെയ്യുക*. അവൾ നിങ്ങളുടെ സംരക്ഷണത്തിലാണ്".

ഖുർആൻ (നിസാഅ :18) : സ്ത്രീക്ക് പുരുഷനോടുള്ളത് പോലെ തന്നെ പുരുഷന് സ്ത്രീയോട് കടപ്പാടുകളുണ്ട്. സ്ത്രീകളോട് നല്ല നിലയിൽ മാത്രമേ* വർത്തിക്കാവൂ..

നബി(സ) പറഞ്ഞു: "വിശ്വാസികളിൽ സമ്പൂർണൻ ഉത്തമ സ്വഭാവിയും ഭാര്യമാരോട് *ദയാവായ്പ് കൂടുതൽ കാണിക്കുന്നവരുമാണ്".

നബി(സ) പറഞ്ഞു: "3 പെൺ മക്കളെ പോറ്റി വളർത്തി വിവാഹം ചെയ്തു സത്യസന്ധനായ ഒരു പുരുഷന് ഏൽപ്പിച്ചു കൊടുക്കുന്ന രക്ഷിതാവിന് സ്വർഗമുണ്ട്*"...

നബി(സ) പറഞ്ഞു: "അല്ലാഹു വിനോടുള്ള ഭക്തിക്കു ശേഷം ഒരു വിശ്വാസി നേടുന്ന *ഏറ്റവും വലിയ സൗഭാഗ്യം* സുകൃതയായ ഭാര്യയാണ്. അവൾ കൽപന അനുസരിക്കും. അവളെ നോക്കിയാൽ അവൾ സന്തോഷം നൽകും. അവളെ വിളിച്ചു ആണയിട്ടു പറഞ്ഞാൽ അവളതു നടപ്പിലാക്കും.ഭർത്താവിന്റെ അഭാവത്തിൽ അവൾ തന്റെ ശരീരത്തെയും സമ്പത്തിനെയും സൂക്ഷിക്കും".

[ മുസ്ലിം സ്ത്രീ PMK  ]

അറിവ്
(മത-ഭൗതികസമന്വയ വാട്സപ്പ് ഗ്രൂപ്പ്)
(അഡ്മിൻ സുൽഹസുഹൈൽ പോത്താംകണ്ടം)
8547227715

 പരമാവധി ഷെയർ ചെയ്യുക. ഷെയർ ചെയ്യുന്നവർ അറിവ്  ഗ്രൂപ്പിന്റെ ഫോൺ നമ്പർ, പേര്, എന്നിവ നീക്കം  ചെയ്യുവാൻ പാടില്ല എന്ന്  വസ്വിയത്ത് ചെയ്യുന്നു.
|█║▌█║▌█║▌█|█║▌
Copyright® reserved

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...