Thursday 30 August 2018

തിളച്ച പാൽ പൊങ്ങി വരുന്നത് എന്തുകൊണ്ട് ...?


സംശയ നിവാരണം ( 174)

161.                 തിളച്ച പാൽ പൊങ്ങി വരുന്നത് എന്തുകൊണ്ട് ...?

                                          

തിളപ്പിക്കുമ്പോൾ പാലിലെ ചില ഘടക വസ്തുക്കൾ വേർതിരിയുന്നു.ഇത് പാലിന്റെ മുകൾത്തട്ടിൽ കൂടിച്ചേർന്ന് നേർത്ത പാട പോലെയാകും. അതേ സമയം പാലിലെ ജലാംശം നീരാവിയായി മാറുന്നു.പാടയുടെ അടിയിൽ രൂപപ്പെടുന്ന നീരാവി മുകളിലേക്ക് ഉയരുമ്പോൾ പാട്ടയും ഉയർന്ന് വരുന്നു. ഇങ്ങനെയാണ് പാൽ തിളച്ചുപൊങ്ങുന്നത്.

പാൽ തിളച്ചുതു വാതിരിക്കാൻ ഒരു വഴിയുണ്ട്.ഒരു തവി കൊണ്ട് അത് മെല്ലെ ഇളക്കിക്കൊടുക്കുക. അപ്പോൾ പാൽപ്പാടയിൽ തുള വീഴുന്നു. നീരാവി ഈ തുളവഴി പുറത്തു കടക്കുന്നതിനാൽ പാൽ പൊങ്ങി വരില്ല...

( ബാലരമ ഡൈജസ്റ്റ് 2015 ഏപ്രിൽ 18 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...