ആരോഗ്യം
(58)
·
ഹൃദയ സംബന്ധമായ
പ്രശ്നങ്ങൾക്ക്
നല്ലൊരു പരിഹാരമാണ്
മത്തി.
ഇതിലടങ്ങിയിട്ടുള്ള
വൈറ്റമിന് ബി 12 കാര്ഡിയാക് പ്രവര്ത്തനങ്ങളെ
പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നു.
മത്തിയിലടങ്ങിയിട്ടുള്ള
വൈറ്റമിന് ഡി, കാല്സ്യം എന്നിവ കോളോറെക്ടല്ക്യാന്സര്
തടയാൻ സഹായിക്കുന്നു.
·
50 വയസ്സ് കഴിഞ്ഞവരിൽ കണ്ണിന്റെ കാഴ്ച വര്ഷം
തോറും
കുറയുന്ന മക്യൂലര് ഡീജെനറേഷന് എന്നൊരു അവസ്ഥയുണ്ടാകാറുണ്ട്. ഇതിനെചെറുക്കാൻ മത്തി കഴിക്കുന്നത്
നല്ലതാണ്.
·
ശരീരത്തിലെ ഓക്സിജന് പ്രവാഹം ശക്തിപ്പെടുത്താന് മത്തിയിലടങ്ങിയിട്ടുള്ള അമിനോ ആസിഡ്, പ്രോട്ടീന് എന്നിവ സഹായിക്കും.
·
ശരീരകോശങ്ങളുടെ വളര്ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും അത്യാവശ്യമായ പ്രോട്ടീന് മത്തിയില് ധാരാളമായി അടങ്ങിയിട്ടുണ്ട്.
·
പതിവായി മത്തി കഴിക്കുന്നത് ഉറപ്പുള്ള എല്ലും പല്ലും നിലനിര്ത്താനും
ഓസ്റ്റിയോ പൊറോസിസ്
(എല്ലിന്റെ ഉറപ്പുകുറയുന്ന ഒരുതരം രോഗം)
തടയാനും സഹായിക്കുന്നു.
·
കുട്ടികളുടെ ബുദ്ധിവികാസത്തിന് നെല്ലിക്ക ചേര്ത്തരച്ച മത്തിക്കറി
നല്ലതാണെന്ന് പണ്ടുകാലത്തെ ആളുകൾ പറയാറുണ്ട്. ഒമേഗാ -3 ഫാറ്റി
ആസിഡിൻറെ ഗുണമാണ്.
·
മത്തി പൊരിച്ചുകഴിക്കുമ്പോള്, മത്തിയുടെ ഗുണങ്ങളൊക്കെ
കിട്ടുമെങ്കിലും പൊരിക്കുന്ന എണ്ണയുടെയും ചൂടാക്കുമ്പോള്
എണ്ണയ്ക്കുണ്ടാകുന്ന രാസമാറ്റങ്ങളുടെയും ഫലമായി
മൊത്തത്തില് വിപരീതഫലമാണ് ഉണ്ടാവുക. അതിനാൽ ഏറ്റവും നല്ലത്
മത്തി
കറിവെച്ചു
കഴിക്കുന്നതാണ്.
( നിർഭയം August 30, 2016 )
No comments:
Post a Comment