അകത്തളം
1. ജനനം
2. മാതാപിതാക്കൾ
3. ആമിന (റ) കണ്ട അൽഭുതങ്ങൾ (ഗർഭകാലത്ത്)
4. ആമിന (റ) കണ്ട അൽഭുതങ്ങൾ ( പ്രസവ സമയത്ത്)
5. നബിﷺ മുലയൂട്ടിയവർ
6. നബിﷺ യുടെ 6 ആം വയസ്സ്
7. നബിﷺ യുടെ കുടുംബം
8. ഹൃദയ ശസ്ത്രക്രിയ
9. ഇബ്നു ദബീഹയ്ൻ
10.
വഫാത്ത്
11.
ജനാസ നിസ്കാരം
12.
ഖബറുശ്ശരീഫ്
13.
വിവാഹം
14.
സന്താനങ്ങൾ
15.
പേരമക്കൾ
16.
അപൂർവ്വ വിശേഷണങ്ങളിൽ ചിലത്
17.
അപൂർവ്വ പ്രത്യേകതകളിൽ ചിലത്
ജവ്വാലത്തുൽ മആരിഫ് (201)
1.ജനനം
¸
അല്ലാഹുതഅല ആദ്യമായി
സൃഷ്ടിച്ചത് തിരുനബിയുടെ പ്രകാശം
¸ തിയ്യതി AD
571 ഏപ്രിൽ 23 , ആനക്കലഹവർഷം റബീഉൽ അവ്വൽ 12 തിങ്കളാഴ്ച്ച
¸
ജന്മസ്ഥലം മക്കയിലെ സ്വഫാ
കുന്നിനടുത്തുള്ള അബൂത്വാലിബിന്റെ ഭവനം
(ഇപ്പോൾ മക്ക ലൈബ്രററി)
¸ സമയം സുബ്ഹിയോടടുത്ത സമയം
ജവ്വാലത്തുൽ മആരിഫ് (202)
2. മാതാപിതാക്കൾ
പിതാവ്
v
അബ്ദുല്ല ബ്നു അബ്ദുൽ
മുത്തലിബ്
(സ്ഥാനപ്പേര് ദബീഹ്)
v മാതാവ് ഫാത്വിമ ബിൻത് അംറ് ബ്നു ആഇദ്
v
അബ്ദുൽ മുത്തലിബിന്റെ
പത്താമത്തെ മകൻ
മാതാവ്
- ആമിന
പിതാവ് വഹബ് ബ്നു അബ്ദു മനാഫ്
ഉമ്മ ബർറ ബിൻത് അബ്ദിൽ ഉസ്സ
വേദ പണ്ഡിതനായ വറഖത് ബ്നു നൗഫലിന്റെ സഹോദരി റുഖിയ്യ അബ്ദുല്ല (റ) വിനെ തനിക്ക് വിവാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും വിവാഹം നടന്നില്ല..
ശ്രദ്ധിക്കാൻ
ആയിശ(റ) റിപ്പോർട്ടചെയ്ത
ഒരു ഹദീസിൽ പറയുന്നു: ''തിരു നബി (സ) തന്റെ മാതാപിതാക്കൾ ഇരുവരെയും ജീവിപ്പിച്ചു തരാൻ
അല്ലാഹു വിനോട് ദുആ ചെയ്തു. രണ്ട് പേർക്കും അല്ലാഹു
ജീവൻ നൽകുകയും അവർ തിരുനബി(സ) യെക്കൊണ്ട് വിശ്വസിച്ച ശേഷം
അവരെ മരിപ്പിക്കുകയും ചെയ്തു".
[ ഇമാം സുയുത്വി (റ), ഇമാം ഖുർത്വുബി(റ) , ത്വബ്രി, ഇബ്നു ശാഹീൻ]
ജവ്വാലത്തുൽ മആരിഫ് (203)
3. ആമിന (റ) കണ്ട അൽഭുതങ്ങൾ
(ഗർഭകാലത്ത്)
Ø സാധാരണ ഗർഭണികൾക്കുണ്ടാകുന്ന ക്ഷീണമോ പ്രയാസ മോ ഉണ്ടായില്ല.
Ø ഗർഭാവസ്ഥയിൽ മാലാഖ ആമിന ബിവി (റ) യെ സമീപിക്കുകയും ഈ സമുദായത്തിന്റെ
നേതാവിനെയാണ് നീ ചുമന്നിരിക്കുന്നതെന്ന് പറയുകയും ചെയ്തു
Ø പ്രസവിച്ചാൽ ഏകനായ അല്ലാഹുവോട് കുഞ്ഞിന് വേണ്ടി കാവൽ തേടണമെന്ന്
അറിയിച്ചു.
Ø കുഞ്ഞിന് മുഹമ്മദ് എന്ന് പേര് വെക്കണമെന്നറിയിച്ചു.
Ø ഗർഭത്തിന്റെ ഓരോ മാസങ്ങളിലും ഓരോ പ്രവാചകന്മാർ
ആമിന (റ) യുടെ സമീപത്ത് വരികയും ശിശുവിനെക്കുറിച്ച്
മഹത്വം പറയുകയും ചെയ്തു
ജവ്വാലത്തുൽ മആരിഫ് (204)
4. ആമിന (റ) കണ്ട അൽഭുതങ്ങൾ
( പ്രസവ സമയത്ത്)
©
പ്രസവ സമയത്ത് തന്റെ ശരീരത്തിൽ നിന്നും ഒരു പ്രകാശം പുറപ്പെടുകയും
അതിന്റെ പ്രഭയിൽ ശാമിലെ കോട്ടകൾ ആമിന ബീവി (റ) കാണുകയും ചെയ്തു.
©
പൊക്കിൾകൊടി വിഛേദിക്കപ്പെട്ടവരായാണ്
തിരുനബി(സ) പ്രസവിക്കപ്പെട്ടത്.
©
ചേലാകർമ്മം ചെയ്യപ്പെട്ടവരായാണ്
പ്രസവിക്കപ്പെട്ടത്.
©
കിസ്റ യുടെ കോട്ടകൾ
പ്രകമ്പനം കൊള്ളുകയും അതിലെ 14 മേടകൾ തരിപ്പണമാവുകയും ചെയ്തു.
©
ആയിരം കൊല്ലം പേർഷ്യക്കാർ
അണയാതെ ആരാധിച്ച തീ കെട്ടു പോയി.
©
സാവാ തടാകം വറ്റിവരണ്ടു.
©
ആമിന ബീവിയുടെ വീട്
പ്രകാശപൂരിതമായി.
© നക്ഷത്രങ്ങൾ തിരുനബി(സ) യോട് അടുത്തുവന്നു.
ജവ്വാലത്തുൽ മആരിഫ് (205)
5. നബിﷺ മുലയൂട്ടിയവർ
10 സ്ത്രീകളാണ്
മുലയൂട്ടിയത്
1 ഉമ്മ ആമിന ബീവി ( 7 ദിവസം
)
2 സുവൈബത്തുൽ അസ്ലമിയ്യ
3 ഹലീമതു സഅദിയ്യ
4 ബനൂ സഅദ് ഗോത്രത്തിലെ
മറ്റൊരു സ്ത്രീ
5 ഉമ്മു ഐമൻ ബറക
6,7,8 ബനൂ സുലൈം ഗോത്രത്തിലെ
3 സ്ത്രീകൾ
9 ഉമ്മു ഫർവ
10 ഖൗല ബിൻത് മുൻദിർ
( ഉമ്മു ബുർദ )
നബിﷺ യോടപ്പം പിതൃവ്യൻ
ഹംസ (റ) വിനും മഖ്സും ഗോത്രക്കാരനായ അബൂസലമ (റ) വിനും സുവൈബത്തുൽ അസ്ലമിയ്യ(റ) മുലകൊടുത്തിരുന്നു..
നബിﷺ പിതൃവൻ അബുലഹബിന്റെ
അടിമ സ്ത്രീയായ സുവൈബത്തുൽ അസ്ലമിയ്യ(റ) തിരുനബി ﷺ ജനിച്ച
സന്തോഷ വാർത്തയറിഞ്ഞ് മോചിപ്പിച്ചു.നരകത്തിൽ ശിക്ഷ ലഭിച്ച് കൊണ്ടിരിക്കുന്ന അബു ലഹബിന്
എല്ലാ തിങ്കളാഴ്ച്ചയും മോചിപ്പിച്ച കാരണത്താൽ നരക ശിക്ഷയിൽ ഇളവ് നൽകുന്നു
തള്ളവിരലിൽ നിന്ന് കുടിക്കാൻ വെള്ളം പാനിയം നൽകുന്നു...
[ ബുഖാരി ഹദീസ് നമ്പർ: 4711, ഫത്ഹുൽ ബാരി 14/344]
ജവ്വാലത്തുൽ മആരിഫ് (206)
6. നബിﷺ യുടെ 6 ആം വയസ്സ്
§
ആറാം വയസ്സിൽ തന്റെ മകനെയും കൂട്ടി ആമിനാ ബീവി ഭർത്താവ്
അബ്ദുല്ലയുടെ ഖബറടക്കിയ മദീനയിലെ അന്നാബിഗത്തുൽ ജഅദിയുടെ വീട്ടിലേക്ക് ഖബർ സിയാറത്ത്
ചെയ്യാൻ പോയി.
§
നബിﷺ യുടെ 6 ആം വയസ്സിൽ മാതാവ്
മദീനയിൽ നിന്നും 23 നാഴിക ദൂരമുള്ള മക്കയുടെയും
മദീനയുടെയും ഇടയിലുള്ള അബവാ അ എന്ന സ്ഥലത്ത് വെച്ച് വഫാത്തായി..
§
പിതാവിൽ നിന്നും ലഭിച്ച
അനന്തരം 5 ഒട്ടകം കുറച്ച് ആടുകൾ അബ്സീനിയൻ അടിമ സ്ത്രീ.
§
മാതാവിന്റെ മരണശേഷം
നബിﷺ യുടെ സംരക്ഷണം പിതാമഹൻ
അബ്ദുൽ മുത്തലിബ് ഏറ്റെടുത്തു.
§ പിതാമഹൻ അബ്ദുൽ മുത്തലിബ് നബിയുടെ 8 ആം വയസ്സിൽ വഫാത്തായി
ശേഷം അബു ത്വാലിബ് ഏറ്റെടുത്തു.
ജവ്വാലത്തുൽ മആരിഫ് (209)
7.നബിﷺ യുടെ കുടുംബം
പിതൃ
പരമ്പര
1. അബ്ദുല്ല
2. അബ്ദുൽ മുത്തലിബ്
3. ഹാഷിം
4. അബ്ദു മനാഫ്
5. ഖുസയ്
6. കിലാബ്
7. മുർറത്
8. ക അബ്
9. ലുഅയ്
10. ഗ്വാലിബ്
11. ഫിഹ്റ്
12. മാലിക്
13. നള്റ്
14. കിനാനത്
15. ഖുസൈമത്
16. മുദ് രികത്
17. ഇൽയാസ്
18. മുളർ
19. നിസാർ
20. മഅദ്ദ്
നബിﷺയുടെ വംശം ബനുഹാശിം
നബിﷺയുടെ ഗോത്രം ഖുറൈശ്
തിരുനബിﷺയുടെ 13 ആം പിതാമഹൻ നള്റാണ് ഖുറൈശി എന്നറിയപ്പെടുന്നത്.
നബിﷺ മാതൃ
- പിതൃബന്ധം പിതാമഹൻ കിലാബിൽ സന്ധിക്കുന്നു.
ജവ്വാലത്തുൽ മആരിഫ് (210)
8. ഹൃദയ
ശസ്ത്രക്രിയ
മലക്കുകളുടെ ഹൃദയ ശസ്ത്ര ക്രിയക്ക് തിരുനബി ﷺ 4 തവണ വിധേയരായിട്ടുണ്ട്..
1. ഹലീമ ബീവിയുടെ പരിചരണ കാലത്ത് കൂട്ടുകാരൻ അബ്ദുല്ല യോടപ്പം കളിച്ചു
കൊണ്ടിരിക്കുന്ന സമയം.
2. 10 ആം വയസ്സിൽ മക്കാ
മരുഭൂമിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സമയം.
3. 40 ആം വയസ്സിൽ ജിബ്രീൽ
(അ) ആഗതമായ സമയം.
4. 51ആം വയസ്സിൽ ഇസ്റാഅ
- മിഅറാജിന് പുറപ്പെടുതിന് മുമ്പ്.
ജവ്വാലത്തുൽ മആരിഫ് (211)
9. ഇബ്നു
ദബീഹയ്ൻ
ബലിയറുക്കാൻ തീരുമാനിക്കപ്പെട്ട ഇബ്രാഹിം (അ) യുടെ
മകൻ ഇസ്മാഇൽ (അ) ,
നബി ﷺ
പിതാവ് അബ്ദുല്ല എന്നീ 2 പേരുടെ മകനായതിനാൽ
നബിﷺ
أنا إبن ذبيحين എന്ന് പറഞ്ഞിരുന്നു...
സംസം കിണർ പുനരുദ്ധരിച്ച സമയത്ത് സമൂഹത്തിൽ നിന്ന് ചില ആക്ഷേപങ്ങൾ കേൾക്കേണ്ടി വന്നപ്പോൾ എനിക്ക് പത്ത്
മക്കളുണ്ടായാൽ
ഒരാളെ കഅബയുടെ സമീപത്ത് വെച്ച് അല്ലാഹു വിന് വേണ്ടി
ബലിയറക്കാൻ നേർച്ചയാക്കിയിരുന്നു.
30 വർഷത്തിനുശേഷം നേർച്ചക്കടം വീട്ടാൻ തീരുമാനിക്കുകയും
അബ്ദുല്ല എന്ന വർക്കാണ് നറുക്ക് വീണത്.അബ്ദുല്ലയെ അറുക്കുന്നതിൽ നിന്നും മക്കയിലെ ജനങ്ങൾ
അബ്ദുൽ മുത്തലിബിനെ പിന്തിരിപ്പിച്ചു. പ്രതിവിധിയായി 10 ഒട്ടകവും അബ്ദുല്ലയുടെ ഒട്ടകവും നറുക്കിടുക... ഒട്ടകത്തിന്
ലഭിക്കുവോളം എണ്ണം വർധിപ്പിച്ചു കൊണ്ടിരിക്കുക.അങ്ങനെ 100 ആമത്തെ നറുക്കിലാണ് ഒട്ടകത്തിന് നറുക്ക് വീണത്.
ജവ്വാലത്തുൽ മആരിഫ് (212)
10. വഫാത്ത്
Ù തിരു നബിﷺക്ക് മരണകാരണമായ പനി ആരംഭിച്ചത് ഹിജ്റ 11 ആം വർഷം സഫർ 26 ന്
Ù മൈമൂന ബീവിയുടെ വീട്ടിൽ വെച്ച്
Ù റബീഉൽ അവ്വൽ 11 ഞായറാഴ്ച്ച രോഗം മൂർച്ചിച്ചു.
Ù റബീഉൽ അവ്വൽ 12 തിങ്കളാഴ്ച്ച നേരം
പുലർന്നതിന് ശേഷം വഫാത്തായി..
Ù തിരുനബിﷺയെ കുളിപ്പിച്ചത്
റബീഉൽ അവ്വൽ13 ചൊവ്വാഴ്ച്ച ദിവസം.
ജവ്വാലത്തുൽ മആരിഫ് (213)
വഫാത്ത് (ഭാഗം2)
തിരുനബിﷺ മയ്യിത്ത് കുളിപ്പിച്ചവർ 6 പേർ.
1. അലി (റ)
2. അബ്ബാസ് (റ)
3. ഫള്ല് ബ്നു അബ്ബാസ്(റ)
4. ഖുസമുബ്നു അബ്ബാസ് (റ)
5. ഉസാമത് ബ്നു സൈദ് (റ)
6. ഷുഖ്റാൻ (തിരുനബിﷺ യുടെ അടിമ)
അലി (റ) നെഞ്ചിലേക്കാണ്
തിരുനബിﷺ യെ കുളിപ്പിക്കാൻ
ചാരിക്കിടത്തിയത്
കുളിപ്പിക്കാൻ
വെള്ളമൊഴിച്ച് കൊടുത്തത് ഉസാമതുബ്നു സൈദും ഷുഖ്റാനുമാണ് (റ)
നബിﷺയെ കിടത്താനും ചെരിക്കാനും സഹായിച്ചത്അബ്ബാസ് (റ)
, ഫള്ല് ബ്നു അബ്ബാസ്(റ), ഖുസമുബ്നു അബ്ബാസ്
(റ) എന്നിവരാണ്.
കുളിപ്പിക്കാൻ നേതൃത്വം
നൽകിയ അലി (റ) പറഞ്ഞത്:
فِدَاكَ أَبــِي وَأُمِّي
مَا اَطِيبَكَ حَيًّا وَمَيْتًا يَا رَسُولَ اللَّه
(എന്റെ മാതാപിതാക്കൾ
അങ്ങയ്ക്ക് ദണ്ഡനം. ജീവിച്ചിരിക്കുമ്പോഴും മരിച്ചപ്പോഴും അങ്ങേയ്ക്ക് എന്തൊരു പരിമളമാണ്)
ജവ്വാലത്തുൽ മആരിഫ് (214)
വഫാത്ത് (ഭാഗം3)
3 വസ്ത്രത്തിലാണ് തിരുനബിﷺ യെ കഫൻ ചെയ്തത്
യമനിലെ സുഹാറിൽ നിർമ്മിച്ച
രണ്ട് വസ്ത്രത്തിലും ഒരു പുതപ്പിലാണ് കഫൻ ചെയ്തത്..
ആയിശ (റ) യുടെ ഉമിനീരാണ് തിരുനബി
ﷺയുടെ
ഉള്ളിലേക്ക് അവസാനമായി ചെന്നത്.
( തിരുനബി ﷺ മിസ്വാക്ക് ചെയ്യണമെന്നാവശ്യപ്പെട്ടപ്പോൾ
ആയിശ റ അറാക്ക് കൊണ്ട് ബ്രഷ് ചെയ്യാൻ തുനിഞ്ഞു. പക്ഷെ അതിന്റെ അഗ്രം കഠിനമായതിനാൽ ആ
യിശാ ബീവി റ തന്റെ വായിലിട്ട് അത് ചവച്ച് പരുവപ്പെടുത്തി. അതു കൊണ്ട് തിരുനബി ﷺ ക്ക് ബ്രഷ് ചെയ്തു
കൊടുത്തു.)
നിസ്ക്കാരത്തെ ക്കുറിച്ചായിരുന്നു
തിരു നബിﷺ യുടെ അവസാനത്തെ വസിയ്യത്ത്.
തിരുനബി ﷺ വഫാത്തായപ്പോൾ അവിടുത്തെ
പടയങ്കി 30 സാഅ ബാർളിക്ക് ഒരു
ജൂതന്റ യടുക്കൽ പണയത്തിലായിരുന്നു.
ജവ്വാലത്തുൽ മആരിഫ് (215)
വഫാത്ത്( ഭാഗം4)
ആയിശ ബീവിയുടെ ഭവനത്തിലായിരുന്നു തിരുനബിﷺ യുടെ വഫാത്ത്.
വഫാത്ത്തിയ്യതി ഹിജ്റ 11 റബീഉൽ അവ്വൽ
12
തിങ്കളാഴ്ച്ച ദിനം
( ക്രിസ്താബ്ദം 632 ജൂൺ 8 )
വയസ്സ്
ചന്ദ്ര
വർഷം 63 വയസ്സ്
സൗര്യ
വർഷം 61 വർഷവും 84 ദിവസവും.
തിരുനബി ﷺ അവസാനമായി ഉച്ചരിച്ച
വാചകം
-الرَّ فِيقُ الأَعْلَي
ജവ്വാലത്തുൽ മആരിഫ് (216)
11. ജനാസ
നിസ്കാരം
ആദ്യമായി
നിസ്ക്കരിച്ച് മലക്കുകളിൽ നിന്നും ജിബ്രീൽ
(അ), മീക്കാൽ (അ), ഇസ്റാഫീൽ (അ), അസ്റാഇൽ (അ).
ജനങ്ങളിൽ നിന്ന്
എല്ലാവരും തനിച്ചാണ് നിസ്ക്കരിച്ചത്. ജമാഅത്ത് നടന്നിട്ടില്ല.
ഖബറടക്കിയത് ബുധനാഴ്ച്ച രാത്രിയിൽ.
തിരുനബി ﷺയെ അവസാനമായി സ്പെർശിച്ചത് അബ്ബാസ് (റ) ന്റെ മകൻ ഖുഥം ആണ്
.
തിരുനബി ﷺയെ സ്പെർശിക്കുന്ന
അവസാന വ്യക്തി യാകാൻ മുഗീറത്ത് ബ്നു ശുഅബ (റ) അദ്ദേഹത്തിന്റെ മോതിരം മന: പൂർവ്വം ഖബറിലേക്കിടുകയും
അതെടുക്കാൻ വേണ്ടി ഇറങ്ങി തിരുനബിﷺയെ സ്പെർശിക്കുകയും
ചെയ്തു. എന്നാൽ ഇതിനു ശേഷം ഖുഥം (റ) തിരുനബി ﷺ യെ സ്പർശിക്കുകയുണ്ടായി.
ജവ്വാലത്തുൽ മആരിഫ് (219)
12. ഖബറുശ്ശരീഫ്
ആയിശ ബീവിയുടെ വീട്ടിലാണ് തിരു നബിﷺ ക്ക് ഖബർ കുഴിച്ചത്.
ലഹദ്
രൂപത്തിലുള്ള ( മണ്ണ് തുരന്നുണ്ടാക്കുന്ന ഖബർ ) ഖബറാണ് തിരുനബി ﷺ ക്ക് തയ്യാറാക്കിയത്.
ഖബർ കുഴിക്കാൻ ആളെ തയ്യാറാക്കിയത് അബ്ബാസ് റ ആണ്.
അബുത്വൽഹ (റ) ആണ് ഖബർ കുഴിച്ചത്.
ജവ്വാലത്തുൽ മആരിഫ് (220)
13.വിവാഹം
25 വയസ്സിലാണ്
പ്രഥമ വിവാഹം നടന്നത് ...
ആകെ പത്നിമാർ 11 പേർ.
1. ഖദീജ
റ
ü പിതാവ് - അസദിന്റെ മകൻ ഖുവൈലിദ്
ü മാതാവ് - സായിദയുടെ മകൾ ഫാത്വിമ
ü തിരുനബിﷺ വിവാഹം ചെയ്യുമ്പോൾ വിധവയായിരുന്നു..
ü (മുൻ ഭർത്താക്കന്മാർ
അബുഹാല, അത്വീഖ് ബ്നു ആബിദ്
അൽ മഖ്സൂമി )
ü നബിയോടപ്പം 25 വർഷം ജീവിച്ചു (65 വയസ്)
ü നുബുവ്വത്തിന്റെ 10 ആം വർഷം വഫാത്തായി .
ü മഖ്ബറ - ഹുജൂൺ (ജന്നത്തുൽ മുഅല്ല )
ü മയ്യിത്ത് നിസ്ക്കാരം
പ്രാബല്യത്തിൽ വരാത്ത കാരണത്താൽ ജനാസ നിസ്ക്കാരം നടന്നിട്ടില്ല.
ü നബി ﷺയിൽ നിന്നും 6 മക്കൾ ഉണ്ടായി...
ü ( ഖാസിം റ ,
സൈനബ് റ , റുഖിയ്യ റ, ഫാത്വിമ റ , ഉമ്മുകുൽസും റ , അബ്ദുല്ല റ,
)
ü ആദ്യമായി
ഇസ്ലാം സ്വീകരിച്ച വ്യക്തിയാണ് മഹതി..
ജവ്വാലത്തുൽ മആരിഫ് (221)
2. സൗദ
(റ)
©
പിതാവ് - ഖൈസിന്റെ മകൾ സംഅ:
©
മാതാവ് - ശുമൂസ്
©
ഹിജ്റയുടെ 3 വർഷം മുമ്പ് മക്കയിൽ വെച്ച് വിധവയായ മഹതിയെ തിരുനബിﷺ വിവാഹം ചെയ്തു.
©
അംറിന്റെ മകൻ സക്റാനാണ്
മുൻ ഭർത്താവ്.
( അവരിൽ നിന്നും 5 മക്കൾ ഉണ്ടായി )
©
തിരു നബി ﷺയുമായി 14 വർഷം ജീവിച്ചു.
©
വഫാത്ത് - ഹി 24 ശവ്വാൽ മാസം മദീനയിൽ
വെച്ച്.
©
മഖ്ബറ - ജന്നത്തുൽ ബഖീഇൽ (മദീന )
ജവ്വാലത്തുൽ മആരിഫ് (222)
3. ആഇശ
(റ)
§
പിതാവ് - അബൂബക്കർ സിദ്ധീഖ് (റ)
§
മാതാവ് - സൈനബ് ( ഉമ്മുറുമ്മാൻ
) (റ)
§
ഓമനപ്പേര് - ഉമ്മു അബ്ദുല്ല.
§
തിരുനബിﷺ വിവാഹം ചെയ്ത ഏക കന്യകയാണ് ആയിശ ബീവി.
§
തിരു നബി ﷺ വഫാത്താ കുമ്പോൾ ആയിശ
ബീവിക്ക് 18 വയസ്സായിരുന്നു.
§
വഫാത്ത് - ഹി 58 മദീനയിൽ വെച്ച്.
ആകെ 67 വയസ്സ്
§
മഖ്ബറ
- ജന്നത്തുൽ ബഖീഇൽ
(മദീന )
§
തിരുനബി ﷺ
യിൽ നിന്നും ആയിശ ബീവി 2210 ഹദീസ് റിപ്പോർട്ട്
ചെയ്തിട്ടുണ്ട്.
ജവ്വാലത്തുൽ മആരിഫ് (223)
4 ഹഫ്സ
(റ)
v പിതാവ് - ഉമർ(റ)
v മാതാവ് - സൈനബ്
v തിരുനബിﷺ വിവാഹം ചെയ്യുമ്പോൾ
വിധവയായിരുന്നു. (മുൻ ഭർത്താവ് ഖുനൈസ്ബ്നു ഹുദാഷ
)
v തിരു നബി ﷺ യോടപ്പം 8 വർഷം ജീവിച്ചു.
v വഫാത്ത് - ഹി 45 മദീനയിൽ വെച്ച്.
ആകെ 65 വയസ്സ്
v മഖ്ബറ - ജന്നത്തുൽ ബഖീഇൽ (മദീന )
v ഖുർആനിന്റെ
സൂക്ഷിപ്പുകാരി എന്ന പേരിലറിയപ്പെടുന്നു.
ജവ്വാലത്തുൽ മആരിഫ് (224)
4. സൈനബ
ബിൻത് ഖുസൈമ (റ)
Ç പിതാവ്
- ഹാരിസിന്റെ മകൻ ഖുസൈമ
Ç മാതാവ്
- ഔഫിന്റെ മകൾ ഹിന്ദ്
Ç തിരുനബിﷺ വിവാഹം ചെയ്യുമ്പോൾ വിധവയായിരുന്നു. (മുൻ ഭർത്താവ് ജഹ്ഷിന്റെ മകൻ അബ്ദുല്ല
)
Ç തിരു നബി ﷺ യോടപ്പം 6 മാസം ജീവിച്ചു.
Ç വഫാത്ത് - ഹി 4 റബീഉൽ അവ്വൽ മദീനയിൽ വെച്ച്.
Ç മഖ്ബറ - ജന്നത്തുൽ ബഖീഇൽ (മദീന )
Ç തിരുനബിﷺ ജനാസ നിസ്ക്കരിച്ച ഏക പത്നി.
Ç സ്ഥാനപേര് - ഉമ്മുൽ മസാകീൻ (
ദരിദ്രരുടെ മാതാവ് )
ജവ്വാലത്തുൽ മആരിഫ് (225)
6. ഉമ്മുസലമ
/ ഹിന്ദ് (റ)
പിതാവ്
- അബു ഉമയ്യത്
മാതാവ്
- ആമിറിന്റെ മകൾ ആതിക
തിരുനബിﷺ വിവാഹം ചെയ്യുമ്പോൾ വിധവയായിരുന്നു. (മുൻ ഭർത്താവ് അബുസലമ(റ) [അബ്ദുല്ല
] )
ഉഹ്ദി ലേറ്റ
മുറിവ് കാരണം അബൂസലമ (റ) മരണപ്പെട്ടു. 4 കൈ കുഞ്ഞുങ്ങളുമായി അവിശ്വാസികളായ
തന്റെ കുടുംബത്തിലേക്ക് ഉമ്മുസലമ (റ) തിരിച്ചു പോകുന്നത് പ്രയാസമായിരുന്നു.ഇക്കാരണത്താൽ
നബി ﷺ അവരെ ഏറ്റെടുത്തു.
തിരു നബി ﷺ യോടപ്പം 7 വർഷം ജീവിച്ചു.
വഫാത്ത്
- ഹി 61 ശവ്വാലിൽ മദീനയിൽ വെച്ച്. (84 വയസ്സ് )
മഖ്ബറ - ജന്നത്തുൽ ബഖീഇൽ (മദീന )
തിരുനബിﷺ യിൽ നിന്നും 378 ഹദീസുകൾ റിപ്പോർട്ട് ചെയ്തു.
പ്രവാചക പത്നിമാരിൽ അവസാനം വഫാത്തായവർ
ജവ്വാലത്തുൽ മആരിഫ് (226)
7. സൈനബ
ബിൻത് ജഹ്ശ് (റ)
« പിതാവ് - രിആ ബിന്റെ മകൻ ജഹ്ഷ്
« മാതാവ് - അബ്ദുൽ മുത്തലിബിന്റെ മകൾ
ഉമൈമ (തിരുനബി ﷺ അമ്മായി )
« മുൻ ഭർത്താവ് നബിയുടെ
ദത്തുപുത്രൻ സൈദ് ബ്നു ഹാരിസ് റ
« വിവാഹം - ദത്തു പുത്രന്മാർ സ്വന്തം
മക്കളെ പോലയാണ്. അവരുടെ ഭാര്യമാരെ വിവാഹം ചെയ്യൽ നിഷിദ്ധമാണ്. എന്ന ജാഹിലിയ്യാ കാലത്തെ നിയമം ഇല്ലായ്മ ചെയ്യാൻ വേണ്ടി.
« തിരു നബി ﷺ യോടപ്പം 6 വർഷം ജീവിച്ചു.
« വഫാത്ത് - ഹി 20 മദീനയിൽ വെച്ച്.
« (50 വയസ്സ് )
« മഖ്ബറ
- ജന്നത്തുൽ ബഖീഇൽ (മദീന )
« തിരുനബിﷺ യുടെ വഫാത്തിനു ശേഷം ആദ്യം വഫാത്തായ ഭാര്യ.
ജവ്വാലത്തുൽ മആരിഫ് (227)
8. ജുവൈരിയ
(റ)
Y പിതാവ്
- അബൂളിറാറിന്റെ മകൻ
ഹാരിസ്
Y തിരുനബി ﷺ വിവാഹം കഴിക്കുന്ന സമയത്ത്
വിധവയായിരുന്നു. (മുൻ ഭർത്താവ് സ്വഫ്വാന്റെ മകൻ മുസാഫിഅ )
Y വിവാഹം - ഹി ൽ 5 ബനുൽ മുസ്ത്വലഖ്
യുദ്ധാനന്തരം
Y തിരു നബി ﷺ യോടപ്പം 6 വർഷം ജീവിച്ചു.
Y വഫാത്ത് - ഹി 50 മദീനയിൽ വെച്ച്. (65 വയസ്സ് )
Y മഖ്ബറ - ജന്നത്തുൽ ബഖീഇൽ (മദീന )
ജവ്വാലത്തുൽ മആരിഫ് (228)
9. സ്വഫിയ്യ
(റ)
² പിതാവ് - ഹുയയ്യ്
(മൂസ നബി (അ)
ന്റെ സഹോദരൻ ഹാറൂൻ നബി(അ)ന്റെ പരമ്പരയിൽപ്പെട്ടവർ )
² മാതാവ് - ശംവീലിന്റെ പുത്രി ബർറ
² തിരുനബി ﷺ വിവാഹം കഴിക്കുന്ന സമയത്ത്
വിധവയായിരുന്നു. (മുൻ ഭർത്താക്കന്മാർ സലാം , കിനാന )
² വിവാഹം
- ഹി ൽ 7 ഖൈബറിൽ നിന്നും മടങ്ങി
വരുമ്പോൾ ( നബി ﷺയുടെ 57 ആം വയസ്സിൽ )
² തിരു നബി ﷺ യോടപ്പം 6 വർഷം ജീവിച്ചു.
² വഫാത്ത് - ഹി 50 മദീനയിൽ വെച്ച്.
² മഖ്ബറ - ജന്നത്തുൽ ബഖീഇൽ (മദീന )
ജവ്വാലത്തുൽ മആരിഫ് (230)
10. റംല
/ ഉമ്മുഹബീബ (റ)
ù പിതാവ്
- അബുസുഫ്യാൻ (റ)
ù മാതാവ് - സ്വഫിയ്യ
ù തിരുനബി ﷺ വിവാഹം കഴിക്കുന്ന സമയത്ത്
വിധവയായിരുന്നു. (മുൻ ഭർത്താവ് ജഹ്ഷിന്റെ മകൻ ഉബൈദുല്ല.
)
ù റംല (റ) യും ഭർത്താവ്
ഉബൈദുല്ലയും മുസ്ലിമായ ശേഷം അബ്സീനയിലേക്ക് ഹിജ്റ പോയങ്കിലും തന്റെ പഴയ മതമായ ക്രിസ്ത്യാനിസമാണ്
ശരിയെന്ന് പറഞ്ഞ് അയാൾ ക്രിസ്താനിയായെങ്കിലും റംല ബീവി
ഇസ്ലാമിൽ ഉറച്ച് നിന്നു.(അവരിൽ നിന്ന് ഹബീബ എന്ന കുട്ടി
ഉണ്ടായി.)
ù വിവാഹം
- ഹി ൽ 7 ഖൈബറിൽ നിന്നും മടങ്ങി
വരുമ്പോൾ ( നബി ﷺയുടെ 57 ആം വയസ്സിൽ )
ù തിരു നബി ﷺ യോടപ്പം 4 വർഷം ജീവിച്ചു.
ù വഫാത്ത് - ഹി 44 മദീനയിൽ വെച്ച്.
ù മഖ്ബറ - ജന്നത്തുൽ ബഖീഇൽ (മദീന )
ജവ്വാലത്തുൽ മആരിഫ് (231)
11. മൈമൂന (റ)
¨ പിതാവ് - ഹാരിസ്
¨ മാതാവ് - ഹിന്ദ്
¨ തിരുനബി ﷺ വിവാഹം കഴിക്കുന്ന സമയത്ത് വിധവയായിരുന്നു. (മുൻ ഭർത്താവ് മസ്ഊദ്, അബുറുഹും. )
¨ വിവാഹം
- ഹി ൽ 7 ന് മക്കയിൽ വെച്ച്
¨ തിരു നബി ﷺ യോടപ്പം 4 വർഷം ജീവിച്ചു.
¨ വഫാത്ത് - ഹി 51 മക്കയിയിൽ വെച്ച്.
¨ മഖ്ബറ - മക്കയിലെ സരിഫിൽ.
¨ മൈമൂന
ബീവിയുടെ പേര് ബർറ എന്നായിരുന്നു. നബിﷺ മൈമൂന എന്ന്
നാമകരണം ചെയ്തു.
ജവ്വാലത്തുൽ മആരിഫ് (232)
14. സന്താനങ്ങൾ
ആകെ
7 സന്താനങ്ങൾ ( 3 ആൺ
4 പെൺ
)
1.
ഖാസിം റ,
( ആദ്യം ജനിച്ചതും വഫാത്തായതുമായ സന്താനം )
2.
സൈനബ് റ
3.
റുഖിയ്യ റ
4.
ഫാത്വിമ റ
( അഹ്ലു ബൈത്ത് നിലനിൽക്കുന്നത് ഇവരുടെ
സന്താനങ്ങളിലൂടെ )
5.
ഉമ്മുകുൽസും റ
6.
അബ്ദുല്ല റ
( ഓമന പേര് ത്വയ്യിബ്, ത്വാഹിർ
)
G (ഇവരുടെയൊക്കെ മാതാവ് ഖദീജ ബീവി റ )
7.
ഇബ്രാഹിം റ
( മാതാവ് മാരിയത്തുൽ ഖിബ്തിയ്യ റ )
ജവ്വാലത്തുൽ മആരിഫ് (234)
15. പേരമക്കൾ
ആകെ 8 പേരമക്കൾ
( ഫാത്വിമ റ, സൈനബ് റ, റുഖിയ്യറ
നിന്നാണ് മക്കൾ)
1.
ഹസൻ റ
(ഹസൻ
റ വിന്റെ പേര് സ്വർഗത്തിലെ പട്ട് തുണിക്കഷ്ണത്തിൽ പൊതിഞ്ഞ് ജിബ്രീൽ അ നബിﷺക്ക് നൽകി. )
2.
ഹുസൈൻ റ
3.
മുഹ്സിൻ റ
4.
ഉമ്മുകുൽസും റ
(ഉമർ
റ വിവാഹം കഴിച്ചിരുന്നു)
5.
സൈനബ് റ
(ഈ 5 പേരുരുടെ മാതാപിതാക്കൾ അലി റ ,ഫാത്വിമ റ ആണ്
)
6.
അലി റ
7.
ഉമാമ റ
( ഫാത്വിമ
ബീവിയുടെ വസിയത്ത് കാരണമായി അവരുടെ വഫാത്തിനു ശേഷം അലി റ വിവാഹം ചെയ്തു.)
(ഈ 2 പേരുടെയുംമാതാവ്
സൈനബ് റ പിതാവ് അബുൽ ആസ്റ )
8.
അബ്ദുല്ല റ
(മാതാവ് റുഖിയ്യ റ പിതാവ് ഉസ്മാൻ റ )
ജവ്വാലത്തുൽ മആരിഫ് (236)
16. അപൂർവ്വ
വിശേഷണങ്ങളിൽ ചിലത്
«
അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് തിരു നബിﷺ യുടെ പ്രകാശം.
«
അർശ് ,ആകാശം, സ്വർഗ്ഗം,
മലക്കുകളുടെ ലോകം,
ഇതര ജീവികൾ എന്നിവയിൽ പേര്
എഴുതപ്പെട്ടവർ
«
ബാങ്കിൽ പേര് പറയപ്പെട്ടവർ
«
ശഹാദത് കലിമയിൽ പേര് പറയപ്പെട്ടവർ
«
ഇസ്റാഅ - മിഅറാജ് നടത്തിയവർ
«
അല്ലാഹുവിനെ ദർശിച്ച ഏക സൃഷ്ടി
«
അന്ത്യപ്രവാചകൻ
«
കൂടുത തൽ അനുയായികൾ ഉള്ളവർ.
ജവ്വാലത്തുൽ മആരിഫ് (237)
17.അപൂർവ്വ പ്രത്യേകതകളിൽ
ചിലത്
മനുഷ്യരുടെ നേതാവ്.
സ്വദഖയും സക്കാത്തും
വാങ്ങൽ ഹറാം.
അനന്തരാവകാശം നൽകപ്പെടുകയില്ല.
ചുമലുകൾക്കിടയിൽ പ്രവാചകത്വ
മുദ്രണം.
കണ്ണുകൾ ഉറങ്ങും ഖൽബ്
ഉറങ്ങുകയില്ല.
ഭാര്യമാരെ മറ്റുള്ളവർക്ക്
വിവാഹം ചെയ്യൽ ഹറാം.
തഹജ്ജുദ് നിസ്ക്കാരം
നിർബന്ധം.
(സയ്യിദുൽ ബശർ : AUTHOR
– KODAMPUZHA BAVA MUSLIYAR, മുത്ത് റസൂൽ ﷺ 3333 ചോദ്യോത്തരങ്ങൾ)
No comments:
Post a Comment