Wednesday 13 September 2017

കുളി




ഉള്ളടകം

1.  നിർബന്ധമായ കുളികൾ
2.  സുന്നത്തായ കുളികൾ..
3.  ഫർളുകൾ
4.  സുന്നത്തുകൾ.
5.  വലിയ അശുദ്ധി കൊണ്ട് ഹറാമാകുന്ന കാര്യങ്ങൾ
6.  ആർത്തവം പ്രസവ രക്തം കൊണ്ട് ഹറാമായകാര്യങ്ങൾ
7.  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
8.  ശർത്വുകൾ
9.  കറാഹത്തുകൾ
10.      ശ്രദ്ധിക്കേണ്ട മസ്അലകൾ

നിർബന്ധമായ കുളികൾ

1.      ശുക്ള സ്ഖലനം.
2.      ഹശ്ഫ (ചേലാകർമ്മം ചെയ്ത സ്ഥലം / അത്രയും സ്ഥലം) ഗുഹൃത്തിൽ പ്രവേശിക്കുക..
3.      ആർത്തവം ..
4.      പ്രസവം രക്തം..
( ഇതിന്റെ വിശദമായ വിവരം അറിവിൽ   PDF 16 വന്നതാണ് )
5.      പ്രസവം
6.      ശഹീദല്ലാത്ത മുസ്ലിം മരിക്കുക.

ഇവ  ഉണ്ടായാൽ കുളി നിർബന്ധം...

സുന്നത്തായ കുളികൾ..

ü  ജുമഅ പെരുന്നാൾ,
ü  ഗ്രഹണം മഴയ തേടൽ എന്നീ  നിസ്കാരങ്ങൾക്കു വേണ്ടിയും...
ü  ബാങ്ക് കൊടുക്കാൻ
ü  ഇഅത്തികാഫിന്
ü  ഇരു ഹറമിൽ പ്രവേശിക്കാൻ
ü  പളളിയിലോ നന്മയുടെ സദസ്സിലോ പ്രവേശിക്കാൻ..
ü  റമളാനിലെ എല്ലാ രാത്രിയിലും..

Ø  ബോധക്ഷയം നീങ്ങുക
Ø  കുട്ടിക്ക് പ്രായപൂർത്തിയാവുക
Ø  കാഫിർ മുസ്ലിമാകുക
Ø  മയ്യിത്ത് കുളിപ്പിക്കുക
Ø  ഗുഹ്യ രോമം നീക്കുക
Ø  കക്ഷം വടിക്കുക
Ø  മീശ വെട്ടുക
Ø  കൊമ്പുവെപ്പിക്കൽ
Ø  രക്തം കുത്തിക്കളയുക
Ø  ശരീരം അഴുക്കാവുക
എന്നിവക്ക് ശേഷവും കുളിക്കൽ സുന്നത്താണ്.

 ( ഫത്ഹുൽ മുഈൻ, ഖുലാസ )

ഫർളുകൾ

1.      നിയ്യത്ത്
نويت رفع الحدث .
(ദേഹത്ത് വെള്ളമൊഴിച്ച് തുടങ്ങുന്ന തോടപ്പം നിയ്യത്ത് വേണം..)

    2.ദേഹത്തിന്റെ പ്രത്യക്ഷ ഭാഗമെല്ലാം കഴുകലാണ്..

സുന്നത്തുകൾ.

ª      മനിയ്യ് പുറപ്പെട്ടവനാണെങ്കിൽ കുളിക്കും മുമ്പ്മൂത്രമൊഴിക്കുക .

ª      ഖിബിലക്ക് മുന്നിടുക

ª      ബിസ്മി ചൊല്ലുക

ª      കുളിയിൽ നിന്നും വിരമിക്കും വരെ നിയ്യത്ത് സഹവസിക്കുക

ª      മദ്യ്യ് ,മനിയ്യ് പോലോത്ത  അഴുക്ക് നീക്കുക.

ª      പല്ല് തേക്കുക, വായിൽ വെള്ളം കൊപ്ളിക്കുക, മൂക്കിൽ വെള്ളം കയറ്റി ചീറ്റുക

ª      പൂർണമായ വുളൂ ചെയ്യുക, തുടക്കത്തിൽ ആവലാണ് ഉത്തമം.( കുളി കഴിയും വരെ വുളു ഉണ്ടാകൽ സുന്നത്താണ്, മുറിഞ്ഞാൽ വുളു  ചെയ്യൽ നല്ലതാണ് )

ª      പൊക്കിൾ,പീളക്കുഴി, ചെവി, കക്ഷം, വിണ്ടു കീറലുകൾ തുടങ്ങിയ ഭാഗങ്ങൾ സൂക്ഷിച്ച് കഴുകുക

ª      ആദ്യം തലയിലും പിന്നെ വലതുഭാഗത്തും, ശേഷം ഇടതുഭാഗത്തും വെള്ളമൊഴിക്കുക.

ª      ദേഹം മുഴുവൻ തേച്ചുരക്കുക.

ª      തലമുടി മറ്റു രോമങ്ങൾ വിരൽ കോർത്ത് കഴുകുക

ª      അനാവശ്യ സംസാരം ഒഴിവാക്കുക

ª      ആവശ്യമില്ലാതെ തോർത്താതിരിക്കുക.

ª      ഔറത്ത് മറക്കുക.

ª      വുളുവിന് ശേഷമുള്ള ദിക്റ്, ദുആ ചൊല്ലുക.

ª      ഇപ്പറഞ്ഞ കഴുകലുകൾ, തേച്ചു കഴുകൽ,ബിസ്മി, ദിക്റ് 3 പ്രാവശ്യമാക്കുക.

ª      ആർത്തവം, പ്രസവ രക്തം എന്നിവ നിലച്ച ശേഷം  കുളിച്ചാൽ കസ്തൂരിയോ മറ്റെന്തിങ്കിലും സുഗന്ധവസ്തുക്കളോ പരുത്തിയിലോ മറ്റോ പൂശി ഗുഹ്യസ്ഥാനത്ത് വെക്കുക..

 ( ഫത്ഹുൽ മുഈൻ, ഖുലാസ -പേജ്: 36 -37)

വലിയ അശുദ്ധി കൊണ്ട് ഹറാമാകുന്ന കാര്യങ്ങൾ

പ്രസവം, ജനാബത്ത് എന്നിവ കൊണ്ട് ഹറാമാകുന്ന കാര്യങ്ങൾ...

ചെറിയ അശുദ്ധികൊണ്ട് ഹറാമാ കുന്ന കാര്യങ്ങൾ..(നിസ്കാരം, ത്വവാഫ്, സുജൂദ്, ജുമുഅയുടെ ഖുതുബ, ഖുർആൻ സ്പർശിക്കൽ, ഖുർആൻ വഹിക്കൽ)

പള്ളിയിൽ താമസിക്കുക

ഖുർആൻ പാരായണം ചെയ്യുക
സ്വലാത്ത്, ദിക്റ്, തസ്ബീഹ്, മൗലിദ്, ഒന്നും തന്നെ ഹറാമില്ല.

(മിൻഹാജ് 1/65)
ദിക്റ് എന്ന നിലക്ക് ഖുർആൻ പോലോത്ത ഉൾകൊള്ളുന്ന ഹദ്ദാദ്ദ്, ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി, വാഹനം കയറുമ്പോൾ ചൊല്ലേണ്ട ദിക്റ് എന്നിവ  ചൊല്ലാൻ പറ്റുന്നതാണ്..

(ജനാബത്ത് പോലോത്ത വലിയ അശുദ്ധി ക്കാർ ദിക്റ് എന്ന നിലക്ക് ഖുർആൻ ഓതാം എന്ന് പറഞ്ഞിരുന്നു പക്ഷേ അത് വാഹനം, ഭഷണം കഴിക്കുമ്പോൾ ചൊല്ലേണ്ട ദിക്റ് പോലോത്തവയെ പറ്റുകയുള്ളൂ... പൂർണമായ സൂറത്തുകൾ പറ്റില്ല..
എന്ന് ഇമാം സുയൂഥി ഫതാവയിൽ ഉദ്ധരിച്ചിട്ടുണ്ട്..
 ഹദ്ദാദ് പോലോത്ത ചെല്ലുമ്പോൾ ദിക്റും മറ്റു കാര്യമെ ചൊല്ലാൻ പറ്റു.. ആയത്തുകളും സൂറത്തും പറ്റില്ല.)

ആർത്തവം പ്രസവ രക്തം കൊണ്ട് ഹറാമായകാര്യങ്ങൾ
                                         
മുകളിൽ പറഞ്ഞ ജനാബത്ത് , പ്രസവം എന്നിവ കൊണ്ട് ഹറാമയ കാര്യങ്ങൾ

Ø  നോമ്പ്
Ø  ത്വലാഖ്
Ø  സംയോഗം (മറയോടു കൂടിയാണെങ്കിലും)
Ø  മറ കൂടാതെ മുട്ട് പൊക്കിളിനിടയിൽ സുഖാസ്വാദനം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 രക്തം നിലച്ചാൽ കുളിക്ക് മുമ്പ് ....
ü  നോമ്പ് , ത്വലാഖ് അനുവദനീയമാണ്...
û  സംയോഗം , സുഖാസ്വാദനം എന്നിവ അനുവദനീയമല്ല...

 ( ഫത്ഹുൽമുഈൻ, ഖുലാസ -പേജ്: 33)

ശർത്വുകൾ

 വുളൂ ഇൻറ 5 ശർത്വുകളാണ് കുളിയുടേതും..
                                   
 കറാഹത്തുകൾ

¯  വുളൂഇൽ കറാഹത്താകുന്ന എല്ലാ കാര്യങ്ങളും..

¯  വുളു ഉപേക്ഷിക്കുക.

¯  നിഫാസ്, ഹൈളുകാരി ഗുഹ്യഭാഗത്ത് സുഗന്ധം ഉപയോഗിക്കുന്നത് ഒഴിവാക്കൽ..

കുളിക്ക് മുമ്പ് ജനാബത്തുള്ളവരും, ആർത്തവം, പ്രസവ രക്തം എന്നിവ നിലച്ച വരും ഉറങ്ങുകയോ ഭക്ഷണപാനീയങ്ങൾ കഴിക്കുകയൊ, ദിക്റ് ചൊല്ലാനൊ ഉദ്ദേശിക്കുന്നതെങ്കിൽ ഗുഹ്യം കഴുകലും വുളു എടുക്കലും സുന്നത്താണ്.

Ç വുളു ഇല്ലാതെ ഇക്കാര്യങ്ങൾ ചെയ്യൽ കറാഹത്തുമാണ്..

 ( ഫത്ഹുൽമുഈൻ, ഖുലാസ -പേജ്: 36 -37)

ശ്രദ്ധിക്കേണ്ട മസ്അലകൾ

സ്വമേധയാ ജടയായ മുടി എത്ര അധികമുണ്ടെങ്കിലും ഉൾഭാഗം കഴുകൽ നിർബന്ധമില്ല.

കുളിക്കാനു പയോഗിക്കേണ്ടത് ത്വ ഹൂറായ വെള്ളമാണ്, കുളിക്കു നിയ്യത്തു ചെയ്ത് വലിയ അശുദ്ധിയുള്ളയാൾ വെള്ളം കോരിയെടുക്കുന്ന നിയ്യത്തിലാതെ 191 ലിറ്റർ താഴെയുള്ള വെള്ളത്തിൽ കൈമുക്കിയാൽ ഈ കയ്യൊഴികെ മറ്റവയവങ്ങൾക്കെല്ലാം ഈ വെള്ളം മുസ്തഅമ്മൽ ആയിരിക്കും ഈ വെള്ളം ഫർളിന് ഉപയോഗിക്കാവുന്നതല്ല

കാതുകുത്തിയ ദ്വാരം, പൊക്കിൾ, പീളക്കുഴി, ചെവിയുടെ ചുരുളുകൾ, കക്ഷം, കാലിലുണ്ടാകുന്ന വിള്ളലുകൾ, പൊളിഞ്ഞ വ്രണങ്ങൾ, നഖത്തിന്റെ അടിഭാഗം, സ്ത്രീ പാദത്തിന്മേൽ ഇരിക്കുമ്പോൾ യോനിയിൽ നിന്ന് പ്രത്യക്ഷമാവുന്ന സ്ഥലം, എന്നിവ കഴുകൽ നിർബന്ധമാണ്.
( തുഹ്ഫ 1/276 )

കുളിയിൽ നിന്നും വിരമിച്ച ശേഷം ഏതെങ്കിലും അംഗം കഴുകിയതിലോ നിയ്യത്തിലോ സംശയിച്ചാൽ ആ സംശയത്തിന് സ്ഥാനമില്ല. രണ്ടാമത് കുളിക്കേണ്ടതില്ല.

 ജനാബത്തിനും ജുമുഅക്കും വേണ്ടി നിയ്യത്തു ചെയ്തു കുളിച്ചാൽ രണ്ടും കരസ്ഥമാകും. പക്ഷേ ഓരോന്നിനും വെവ്വേറെ കുളിക്കലാണ് നല്ലത്.( ആദ്യം ജനാബത്തിനും പിന്നെ ജുമഅക്കും വേണ്ടി )

നിർബന്ധമായ കുളിയുടെ കാരണങ്ങൾ ഒന്നിലധികം ഉണ്ടാവുകയും ഒന്നിനെ മാത്രം കരുതുകയും ചെയ്താൽ എല്ലാം ശുദ്ധിയാവുന്നതാണ്.

 (  ഫത്ഹുൽ മുഈൻ, ഖുലാസ  )




No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...