Wednesday 16 August 2017

ഉള്ഹിയ്യത്ത്


ഉള്ളടകം

1.    മഹത്വങ്ങൾ
2.    ഉള്ഹിയ്യത്തും വിധിയും
3.    സമയം
4.    ഉള്ഹിയത്ത്  മൃഗവും വയസ്സും
5.    വയസ്സ്
6.    മൃഗങ്ങളും ന്യൂനതയും
7.    ഉള്ഹിയത്ത് തടസ്സമാകുന്ന ന്യൂനതകൾ
8.    അറവ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
9.    നിയ്യത്ത്
10.                   ഉള്ഹിയത്ത് ഉദ്ദേശിക്കുന്നവർ പാലിക്കേണ്ട കാര്യങ്ങൾ
11.                   മാംസ വിതരണം
12.                   ഉള്ഹിയത്തും തോലും
13.                   ഉള്ഹിയ്യത്ത് വിൽപ്പന

14.                   ഉള്ഹിയത്തും അമുസ്ലിമും

ജവ്വാലത്തുൽ മആരിഫ് (97)


   ബലിപെരുന്നാൾ ദിനം സൂര്യോദയ ശേഷം നിർബന്ധ ഘടകങ്ങൾ മാത്രമുള്ള രണ്ട് റക്അത്ത് നിസ്ക്കാരവും രണ്ട് ഖുത്വ്ബയും നിർവ്വഹിക്കാൻ ആവശ്യമായ സമയം കഴിഞ്ഞ മുതൽ ദുൽഹിജ്ജ: പതിമൂന്നിന്റെ സൂര്യാസ്തമയത്തിനിടയിൽ പ്രത്യേക നിബന്ധനകളോടെ അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി അറുക്കുന്ന മൃഗമാണ് ഉള്ഹിയ്യത്ത് എന്ന് പറയുന്നത്.പ്രസ്തുത മൃഗത്തെ അറവ് നടത്തുന്നതിനെക്കുറിച്ചും ഉള്ഹിയ്യത്ത് എന്ന് ധാരാളമായി പ്രയോഗിക്കാറുണ്ട്.

(  തുഹ്ഫ 3/343,344, നിഹായ 8/130 )

ഹിജ്റ രണ്ടാം വർഷം ദുൽഹിജജ മാസമാണ് ഉള്ഹിയ്യത്ത് നിലവിൽ വന്നത്.

( ബാജൂരി 2/254, സയ്യിദുൽ ബശർ 140 )

1.  മഹത്വങ്ങൾ

Ø  ബലിപെരുന്നാൾ ദിനത്തിലെ ഏറ്റവും ഉത്തമ കർമ്മം

Ø  ഒരാളുടെ ബലിമൃഗം അതിന്റെ കൊമ്പുകളും കുളമ്പുകളുമടക്കം ( പൂർണ്ണരൂപത്തിൽ) അന്ത്യനാളിൽ അറവ് നടത്തിയവന്റെ സഹായത്തിന് വരിക.

Ø  ഇബ്റാഹിം (അ) ചര്യ

Ø  ബലിമൃഗത്തിന്റെ ഓരോരോമത്തിന് പകരവും ഓരോ സൽകർമ്മം.

Ø  ബലിമൃഗത്തിന്റെ രക്തവും കൊമ്പും രോമങ്ങളുമെല്ലാം അന്ത്യ നാളിൽ നന്മയുടെ തുലാസിന് ഭാരം അധികരിപ്പിക്കുക.

Ø  ബലിമൃഗത്തിന്റെ രക്തം ഭൂമിയിൽ വീഴുന്നതിന് മുമ്പായി അല്ലാഹുവിങ്കൽ അതിന് മഹത്തായ സ്ഥാനം ലഭിക്കുക.

Ø  നല്ല നിയ്യത്തോടെ ഉള്ഹിയ്യത്ത് അറുത്തവന് നരകമോചനം ലഭിക്കുക.

Ø  ബലിമൃഗത്തിന്റെ ആദ്യ തുളളി രക്തം കാരണമായി തന്നെ പാപങ്ങൾ പൊറുക്കപ്പെടുക.

( തുഹ്ഫ 3/343, മു ഗ്നി 4/355, മഹല്ലി 4/250, അത്തർ ഗീബ് വത്തർ ബീഹ് 2 / 153-156 )
      
ജവ്വാലത്തുൽ മആരിഫ് (98)

2.  ഉള്ഹിയ്യത്തും വിധിയും

മുസ്ലിം സമുദായത്തിലെ പ്രായപൂർത്തിയും ബുദ്ധിയും വിവേകവും അറവ് നടത്താൻ സാമ്പത്തിക ശേഷിയുമുള്ള ഏതൊരാൾക്കും ഉള്ഹിയ്യത്ത് അറുക്കൽ ശക്തമായ സുന്നത്താകുന്നു..

( തുഹ്ഫ 9/344, ഫത്ഹുൽ മുഈൻ 217 )

അവധി എത്തിയതോ ,അല്ലാത്തതോ ആയ കടം വീട്ടാനുള്ള സമ്പത്ത് മിച്ചം വരുന്നുണ്ടെങ്കിൽ അറവ് നടത്തൽ സുന്നത്താണ്. മിച്ചം വരുന്നില്ലെങ്കിൽ കടം വീട്ടാൻ ഉപയോഗിക്കണം.

( തുഹ്ഫ 7/181,9/344 )

നേർച്ചയാക്കിയാൽ ഉള്ഹിയ ആറുക്കൽ നിർബന്ധമാകുന്നതാണ്.

( തുഹ്ഫ 9/346 )

ജവ്വാലത്തുൽ മആരിഫ് (99)

3.  സമയം

ബലിപെരുന്നാൾ ദിവസം സൂര്യനുദിച്ച ശേഷം ഏറ്റവും ചുരുങ്ങിയ രൂപത്തിലുള്ള രണ്ട് റക്അത്ത് നിസ്കാരവും ഏറ്റവും ചുരുങ്ങിയ രണ്ട് ഖുത്വുബയും നിർവഹിക്കാനാവശ്യമായ സമയം കഴിഞ്ഞാൽ ഉള്ഹിയ്യത്തിന്റെ തുടങ്ങുന്നതാണ്.

( തുഹ്ഫ 9/354, നിഹായ 8/136)

      സൂര്യൻ ഉദിച്ച് നമ്മുടെ കാഴ്ചയിൽ 7മുഴം ഉയർന്നതിന് ശേഷം ( ഉദിച്ച് 18 മിനുട്ടും 48 സെക്കന്റും കഴിഞ്ഞ ശേഷം ) ചുരുങ്ങിയ രൂപത്തിൽ 2 റക്‌അത്ത് നിസ്കാരവും ചുരുങ്ങിയ 2 ഖുത്വ് ബയും നിർവ്വഹിക്കാനാവശ്യമായ സമയം കഴിഞ്ഞതിന് ശേഷം അറവ് നടത്തലാണ് ഏറ്റവും ഉത്തമം.

( തുഹ്ഫ 9/354, നിഹായ 8/136, മുഗ് നി 4/362 )

പെരുന്നാൾ ദിനത്തിൽ തന്നെ അറവ് നടത്തലാണ് ഉത്തമം

( മുഗ്നി 4/357 ,ശർവാനി 9/348 )

സ്വന്തം വീട്ടിൽ തന്റെ കുടുംബക്കാരുടെ സാന്നിധ്യത്തിൽ വെച്ചായിരിക്കലാണ് ഏറ്റവും ഉത്തമം..

( മുഗ് നി 4/357, ശർവാനി 9/348 )

നേരത്തെ പറഞ്ഞ സമയം കഴിഞ്ഞാൽ നിസ്കരിച്ചാലും അറവ് നടത്താം

( മഹിബ 4/693)

ദുൽഹിജ്‌ജ 13 ന്റെ സൂര്യാസ്തമയത്തോടെയാണ് ഉള്ഹിയത്തിന്റെ സമയം അവസാനിക്കുന്നത്.

(ജമൽ 5/256, മുഗ്നി 4/362)

പ്രത്യേക ആവശ്യമോ നേട്ടമോ ഇല്ലാതെ രാത്രി അറുക്കൽ കറാഹത്താണ്.

(തുഹ്ഫ 9/354, നിഹായ 8/136)

ജവ്വാലത്തുൽ മആരിഫ് (100)

4.  ഉള്ഹിയത്ത്  മൃഗവും വയസ്സും

ആട്, മാട് ,ഒട്ടകം എന്നിവയാണ് ഉള്ഹിയ്യത്തിന്റെ മൃഗങ്ങൾ.

( തുഹ്ഫ 9/348, നിഹായ 8/132)

5.  വയസ്സ്

§      കോലാടിന് 2 വയസ്സ്, നെയ്യടിന് 1 വയസ്സ്

(തുഹ്ഫ 9/348, നിഹായ 8/133)

§      മാട് (പശു, പോത്ത്, കാള) 2 വയസ്സ് പൂർണ്ണമാവണം..

(തുഹ്ഫ 9/348, )

§      ഒട്ടകം 5 വയസ്സ് പൂർണ്ണമാവണം

 (തുഹ്ഫ 9/348)

ജവ്വാലത്തുൽ മആരിഫ് (103)

6.  മൃഗങ്ങളും ന്യൂനതയും

സുന്നത്തായ ഉള്ഹിയ്യത്തിലും മൃഗം നിർണയിക്കാതെ നേർച്ചയാക്കപ്പെ ഉള്ഹിയത്തിലും അറവിന്റെ സമയത്ത് ന്യൂനതയിൽ നിന്ന് മുക്തമായിരിക്കണം.

മൃഗം നിർണ്ണയിച്ച് നേർച്ചയാക്കപ്പെട്ട ഉള്ഹിയത്താണെങ്കിൽ നേർച്ചയാക്കപ്പെടുന്ന സമയത്ത് ന്യൂനതയിൽ നിന്ന് മുക്തമാവണം.

(തുഹ്ഫ 9/351, നിഹായ 8/134)

7.  ഉള്ഹിയത്ത് തടസ്സമാകുന്ന ന്യൂനതകൾ

ü  മാംസ താൽപര്യക്കാരിൽ മിക്കവരും ഇഷ്ടപ്പെടാത്ത വിധം മെലിഞ്ഞത്..

ü  ഭ്രാന്തുള്ളത്

ü  അൽപമെങ്കിലും അകിട് മുറിച്ച് നീക്കപ്പെട്ടത്

ü  അൽപമെങ്കിലും വാല് മുറിച്ച് നീക്കപ്പെട്ടത്

ü  അൽപമെങ്കിലും ചെവി മുറിച്ച് നീക്കപ്പെട്ടത്..

ü  അൽപമെങ്കിലും ചന്തി, നാവ് മുറിച്ച് നീക്കപ്പെട്ടത്

ü  ജന്മനാ ചെവി ഇല്ലാത്തത്..

ü  വാലില്ലാത്തത്

ü  ചെവി കുഴഞ്ഞത്..

ü  വ്യക്തമായ മുടന്തുള്ളത്..

ü  ഒരു കണ്ണിന്റേയെങ്കിലും കാഴ്ച നഷ്ടപ്പെട്ടത്.

ü  ശക്തമായ രോഗമുള്ളത്...

ü  കുറഞ്ഞ തോതിലെങ്കിലും ചൊറി ബാധിച്ചത്..

ü  മുഴുവൻ പല്ലും നഷ്ടപ്പെട്ടത്.

ü  ഒരവയവം നഷ്ടപ്പെട്ടത്...

( തുഹ്ഫ ശർവാനി സഹിതം 9/351 - 353, നിഹായ 8/135,136,മുഗ് നി 4/360,361, ഇആനത്ത് 2/332 )
  
ജവ്വാലത്തുൽ മആരിഫ് (104)

8.  അറവ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Ç അറവ് നടത്തുന്നവൻ മുസ്ലിമായിരിക്കണം.

 (തുഹ്ഫ 9/314, നിഹായ 8/112  )

Ç സ്ത്രീയുടെ അറവ് സംബസമായി അറിവ് സംശയ നിവാരണം നോക്കുക...

ഉള്ഹിയ്യത്തിന്റെ അറവ് നടത്താൻ മറ്റൊരാളെ ഏൽപ്പിക്കാം. അറിവിന് സാധിക്കുന്ന പുരുഷൻ സ്വന്തമായി തന്നെ അറുക്കലാണ് ഉത്തമം.

( തുഹ്ഫ 9/348, നിഹായ 8/142 )

Ç കുട്ടിയെ അറിവിന് ഏൽപ്പിക്കൽ കറാഹത്താണ്.

( നിഹായ 8 / 132 )

9.  നിയ്യത്ത്

സുന്നത്തായ ഉള്ഹിയത്തിൽ ഉള്ഹിയത്ത് അറുക്കാനുള്ള മൃഗത്തെ മാറ്റിവെക്കുമ്പോഴോ, അറവിന്റെ സമയത്തോ ''ഇത് എന്റെ സുന്നത്തായ ഉള്ഹിയ്യത്താണെന്ന്" കരുതുക. നാവ് കൊണ്ട് പറയൽ സുന്നത്ത്...

( ശർവാനി സഹിതം 9/360,361 )

ഉള്ഹിയ്യത്തിൽ നിയ്യത്ത് നിർബന്ധമാണ്.

( തുഹ്ഫ 9/361 )

അറവിന് മാത്രം മറ്റൊരാളെ ഏൽപ്പിച്ചാൽ മൃഗത്തെ അറവുകാരന് ഏൽപ്പിക്കുന്ന സമയത്തോ, അവൻ അറുക്കുന്ന സമയത്തോ ഏൽപ്പിക്കുന്നവൻ നിയ്യത്ത് ചെയ്യുക.

( തുഹ്ഫ 9/362 )

വകതരിവുള്ള ഏതൊരു മുസ്ലിമിനെയും അറവും നിയ്യത്തും ഒന്നിച്ച് എൽപ്പിക്കാം

( തുഹ്ഫ 9/362 )

 അറവ് നടത്താൻ ഒരാളെയും നിയ്യത്ത് ചെയ്യാൻ മറ്റൊരാളെയും ഏൽപ്പിക്കാം.

( തുഹ്ഫ 9/362 )
   
ജവ്വാലത്തുൽ മആരിഫ് (118)

10.                   ഉള്ഹിയത്ത് ഉദ്ദേശിക്കുന്നവർ പാലിക്കേണ്ട കാര്യങ്ങൾ

ദുൽഹിജ്ജ ഒന്ന് മുതൽ ദുൽഹിജജ പതിമൂന്ന് ഉൾപ്പെടെയുള്ള ദിവസങ്ങളിൽ ഉള്ഹിയ്യത്ത് നിർവഹിക്കുന്നത് വരെ..

·         ശരീരത്തിലെ മുടി, നഖം, പല്ല്രക്തം മുതലായവ ആവശ്യമില്ലാതെ നീക്കം ചെയ്യൽ കറാഹത്താണ്

( തുഹ്ഫ9/347, നിഹായ 8/132, മു ഗ്നി 4/356,357 )

·         ഉള്ഹിയ്യത്ത് മുഖേന ലഭിക്കുന്ന മഗ്ഫിറത്തിലും ,നരക മോചനത്തിലും ശരീര ഭാഗങ്ങളെയെല്ലാം ഉൾപ്പെടുത്തുക എന്നതാണിതിന്റെ കാരണം

( തുഹ്ഫ 9/347, നിഹായ 8/132,മുഗ് നി 4/357, ബാജൂരി 2/556 )

·         ഒന്നിനെ അറുക്കുന്നതോടെ തന്നെ കറാഹത്ത് നീങ്ങുമെങ്കിലും മുഴുവനും അറുക്കുന്നത് വരെ ഇവകൾ നീക്കാതിരിക്കലാണുത്തമം

( തുഹ്ഫ 9/ 347 )        

ജവ്വാലത്തുൽ മആരിഫ് (119)

11.                   മാംസ വിതരണം

ഒരാൾ തന്റെ നിർബന്ധമായ (നേർച്ചയാക്കിയ) ഉള്ഹിയ്യത്തിൽ നിന്ന് ഭക്ഷിച്ചാൽ .. ഭക്ഷിച്ചതിന്റെ വിലക്ക് കണക്കായ മാംസം ഫഖീർ, മിസ്കീൻ എന്നിവർക്ക് നൽകാൻ അവൻ കടക്കാരനായിരിക്കും.

( ശർവാനി 9/363, ബാജൂരി 2/564, മുഗ്നി 4/365 )

നിർബന്ധമായ ഉള്ഹിയ്യത്തിന്റെ മുഴുവൻ ഘടകങ്ങളും ഉള്ഹിയ്യത്ത് അറുത്ത നാട്ടിൽ തന്നെ വിതരണം ചെയ്യൽ നിർബന്ധമാണ്. അൽപം പോലും മറ്റൊരു നാട്ടിലേക്ക് കൊണ്ടുപോയി വിതരണം ചെയ്യരുത്.

സുന്നത്തായ ഉള്ഹിയ്യത്തിന്റെ അൽപമെങ്കിലും ഉള്ഹിയ്യത്ത് അറുത്ത നാട്ടിൽ വിതരണം ചെയ്യണം. ബാക്കി എവിടെയും വിതരണം ചെയ്യാം. സുന്നത്തായ ഉള്ഹിയത്തിത്തിൽ നിന്നും അറുത്ത നാട്ടിൽ ഒന്നും വിതരണം ചെയ്യാതെ മുഴുവനും മറ്റൊരു നാട്ടിലേക്ക് കൊണ്ട് പോയി വിതരണം ചെയ്യൽ ഹറാമാണ്..

( തുഹ്ഫ 10/94, ജമൽ 5/356, തർശീഹ് 205, ഇആനത്ത് 2/334 )

ഒരു വ്യക്തി തനിക്ക് വേണ്ടി മറ്റൊരു നാട്ടിൽ മൃഗത്തെ വാങ്ങി അറവ് നടത്തൽ അനുവദനീയമാണ്..

(ഫതാവൽ കുർദി 81, ഇആനത്ത് 2/334 )

മരണപ്പെട്ടവർക്കു വേണ്ടി ഉള്ഹിയ്യത്ത് അറുക്കുമ്പോൾ (വസിയ്യത്ത് ചെയ്താൽ മാത്രമേ അറുക്കാൻ പറ്റൂ ) അറവ് നടത്തുന്നവൻ അതിൽ നിന്ന് ഭക്ഷിക്കാൻ പാടില്ല അത് മുഴുവൻ സകാത്തിന്റെ അവകാശികളായ ഫഖീർ, മിസ്കീനിന് സ്വദഖ ചെയ്യൽ നിർബന്ധമാണ്.

( അമൽ 5/238, നിഹായ 8/144 )
    
  ജവ്വാലത്തുൽ മആരിഫ് (122)

12.                   ഉള്ഹിയത്തും തോലും

   നിർബന്ധമായ ഉള്ഹിയ്യത്തിന്റെ തോൽ പാവപ്പെട്ടവർക്ക് സ്വദഖ ചെയ്യൽ നിർബന്ധമാണ്. സുന്നത്തായ ഉള്ഹിയ്യത്തിന്റെ തോലും പാവപ്പെട്ടവർക്ക് സ്വദഖ:ചെയ്യലാണുത്തമം.എന്നാൽ ചെരുപ്പ്, ഖുഫ്ഫ എന്നിവ പോലോത്തത് നിർമിച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നത് തെറ്റില്ല..

( തുഹ്ഫ ശർവാനി സഹിതം 9/365, നിഹായ 8/142 )

നിർബന്ധമായ ഉള്ഹിയ്യത്തിന്റെ   തോൽ സ്ഥാപനങ്ങൾക്ക്  നൽകാൻ പാടില്ല. കാരണം സ്ഥാപനങ്ങൾക്ക് സക്കാത്തിന്റെ അവകാശമില്ലല്ലോ.. എന്നാൽ സുന്നത്തായ ഉള്ഹിയ്യത്തിന്റെ തോൽ ധനികർക്ക് നൽകാമെന്ന പോലെ സ്ഥാപനങ്ങൾക്കും നൽകാം.പക്ഷേ, അവർക്ക് വിൽക്കാൻ പാടില്ല. സ്വന്തമായി ഉപയോഗിക്കുകയോ, മറ്റുള്ളവർക്ക് ധർമ്മം ചെയ്യുകയോ ചെയ്യാം

(തുഹ്ഫ 9/363,നി ഹായ 8/141,142 )

13.                   ഉള്ഹിയ്യത്ത് വിൽപ്പന
 തോൽ, മാംസം തുടങ്ങിയവ ഉള്ഹിയ്യത്ത് അറുത്തവനോ അവൻ മരണപ്പെട്ടാൽ അനന്തരവകാശികൾക്കോ വിൽപ്പന നടത്തൽ ഹറാമാണ്. ഇവിടെ നിർബന്ധമായത്, സുന്നത്തായത് എന്ന വിത്യാസമില്ല.

ഇങ്ങനെ വിൽപ്പന നടത്തൽ വൻ ദോഷത്തിൽപ്പെട്ടതാണന്ന് ഇബ്നു ഹജർ(റ) തന്റെ സവാജിർ എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

( തുഹ്ഫ 9/365, സവാജിർ 1/ 208 )

ഉള്ഹിയ്യത്തിന്റെ തോൽ വിൽപ്പന നടത്തി ആ പണം മദ്രസ, പള്ളി തുടങ്ങിയവക്കു നൽകാൻ പാടില്ല. പ്രസ്തുത വിൽപ്പന ഹറാമുമാണ്.

( തുഹ്ഫ 9/364 )

 ഉള്ഹിയ്യത്ത് തോൽ, മാംസം ലഭിച്ചവൻ ഫഖീറോ മിസ്കീനോ ആണെങ്കിൽ അവൻ മുസ് ലിമായ വ്യക്തിക്ക് വിൽപ്പന നടത്തൽ അനുവദനീയമാണ്. ധനികന് നൽകപ്പെട്ടത് അവൻ വിൽക്കൽ ഹറാമാണ്.

( തുഹ്ഫ ശർവാനി സഹിതം 9/364, മുഗ്നി 4/366 )
   
ജവ്വാലത്തുൽ മആരിഫ് (123)

14.                   ഉള്ഹിയത്തും അമുസ്ലിമും

 ഉള്ഹിയ്യത്ത് അറുത്തവനും അത് ലഭിച്ചവനും വേവിച്ചും അല്ലാതെയും അൽപ്പം പോലും അമുസ്ലിമിന് നൽകൽ ഹറാമാണ്.

( തുഹ്ഫ ശവാർനിസഹിതം 9/366,364 )

മറ്റൊന്നും ഭക്ഷിക്കാൻ ലഭിക്കാത്ത നിർബന്ധ സാഹചര്യത്തിൽ ഉള്ഹിയ്യത്തിന്റെ മാംസത്തിൽ നിന്ന് അത്യാവശ്യമായ അളവ് അമുസ്ലിമിന് നൽകാം.എന്നാൽ അത്രയും മാംസം പാവപ്പെട്ടവർക്ക് നൽകാൻ അമുസ്ലിം ബാധ്യസ്ഥനായിരിക്കും

( ശബ്റാമല്ലിസി )

അറിവ്
(മത-ഭൗതികസമന്വയ വാട്സപ്പ് ഗ്രൂപ്പ്)
സുഹൈൽ ശാമിൽ ഇർഫാനി പോത്താംകണ്ടം 
8547227715 (അഡ്മിൻ)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...