Sunday, 16 July 2017

സുഖ പ്രസവത്തിന് ആത്മിയ ചികിത്സകൾ



PDF ലഭിക്കാൻ ഇതിൽ click ചെയ്യുക

ജവ്വാലത്തുൽ മആരിഫ് (136)

ഒരു സുഖ പ്രസവത്തിന്റെ കഥ.

മൻസൂറു ബ്ൻ അമ്മാർ ശിശുവായിരിക്കെ തന്റെ ഉമ്മക്ക് പ്രസവവേദന പിടിപെട്ടു.അടുത്ത് പേറ്റിച്ചി ഹാജരായിട്ടുണ്ട്.ഉമ്മ പ്രസവ വേദനയാൽ പുളഞ്ഞു.പിതാവ് സ്ഥലത്തില്ല. പ്രസവം പ്രശ്നമാകുമെന്ന് തന്നെ ഉമ്മ കരുതി. മകനെ വിളിച്ച് വേദനയോടെ പറഞ്ഞു. "മോനെ, മൻസൂർ, നീ പോയി ഉപ്പാനെ വിളിച്ചു കൊണ്ടുവാ..''മൻസൂർ അത് കേട്ട് നിഷ്കളങ്ക ഭാവത്തിൽ ഉമ്മയെ നോക്കിപ്പറഞ്ഞു. ഉമ്മാ..., പ്രതിസന്ധി ഘട്ടത്തിൽ വാപ്പ വന്നിട്ടെന്ത്.രക്ഷ കിട്ടണമെങ്കിൽ  'യാ... അല്ലാഹ്. അഗ്സിനി' എന്നു പറഞ്ഞോളു. പടച്ചവൻ സഹായിക്കും'.ഉമ്മ കുഞ്ഞിന്റെ വാക്ക് കേട്ട് ആത്മാർത്ഥമായി ആ മന്ത്രം ഉരുവിട്ടു.അൽഭുതം..പ്രസവം പ്രശ്ന രഹിതമായി. പുതിയ കുഞ്ഞ് അവിടെ പിറന്നു വീണു.
يا الله أغثنى
ഗർഭണികൾ ഈ മന്ത്രം ജപിക്കുക അൽഭുതകരമായി രക്ഷ കിട്ടും

(  ഇബ്നുളഫ്റിന്റെ കിതാബു അൻബാഇ നുജബാഉൽ അബ്നാഇൽ ഉദ്ധരിച്ച സംഭവം [ സ്ത്രീകൾ മാത്രം അറിയാൻ പേ: 82] )

ജവ്വാലത്തുൽ മആരിഫ് (155)

സുഖപ്രസവത്തിന് ആത്മിയ ചികിത്സ
        ഭാഗം1

1.       ആയതുൽ കുർസിയ്യ്
2.       സൂറത്ത് അൽ അഅറാഫിലെ 54 -ആം ആയത്ത്
3.       സൂറത്ത് യൂനുസിലെ 3- ആം വചനം.
4.       സൂറത്തുൽ ഫലഖ്
5.       സൂറത്തുന്നാസ്.

മുകളിൽ പറഞ്ഞ അഞ്ച് ഖുർആൻ സൂക്തങ്ങളും വാക്യങ്ങളും പ്രസവ വേദന വന്ന പെണ്ണിന്റെ സമീപത്ത് വെച്ചാണ് ഓതേണ്ടത്. ഫാത്വിമ ബീവിക്ക് പ്രസവവേദന വന്നപ്പോൾ ഇവ ചൊല്ലാൻ ഉമ്മുസലമയോടും സൈനബാ ബീവിയോടും നബി(സ) നിർദ്ദേശിച്ചതായി ഇബ്നുസ്സുന്നി ഉദ്ധരിക്കുന്നു.

( അൽകലി മുത്ത്വയ്യിബ് പേ: 57 )

ജവ്വാലത്തുൽ മആരിഫ് (155)

സുഖപ്രസവത്തിന് ആത്മിയ ചികിത്സ
           ഭാഗം 2


1.       അൽ അഅറാഫ്  സൂറത്തിലെ 35-ആം ആയത്ത്
2.       നിസാഅ സൂറത്തിലെ 46-ആം ആയത്ത്.
3.       യൂസ്ഫ് സൂറത്തിലെ 111-ആം ആയത്ത്.

മേൽ പറഞ്ഞ 3 വചനങ്ങൾ വൃത്തിയുള്ള ഒരു പാത്രത്തിൽ എഴുതി കഴുകി പ്രസവ വേദന വരുന്ന പെണ്ണിന് കുടിപ്പിക്കുകയും വയറ്റത്തും ചുറ്റുഭാഗത്തും കുടയുകയും ചെയ്യുക. ഇബ്നു അബ്ബാസ്(റ) വിൽ നിന്ന് ഇബ്നുസ്സുന്നി റിപ്പോർട്ട് ചെയ്തതാണിത്.

(  അൽകലിമുത്ത്വയ്യിബ് : 624

സുഖപ്രസവത്തിന് ആത്മിയ ചികിത്സ
        ഭാഗം 3

ഒരു വൃത്തിയുള്ള പിഞ്ഞാണത്തിൽ അൽ ഇൻശിഖാഖ് സൂറത്തിലെ നാല് ആയത്തുകൾ എഴുതി ഗർഭണിയെ കുടിപ്പിക്കുകയും വയറ്റത്ത് കുടയുകയും ചെയ്യുക.

( സാദുൽ മആദ് - ഇബ്നു ഖയ്യിം )

സുഖപ്രസവത്തിന് ആത്മിയ ചികിത്സ
        ഭാഗം 4

പ്രസവവേദനയുള്ള വരുടെ അടുത്ത് വെച്ച് താഴെ യുള്ള ദുആഉൽകർബ് വർധിപ്പിക്കുക

ﻻ ﺇِﻟَﻪ ﺇِﻻَّ ﺍﻟﻠَّﻪ ﺍﻟﻌﻈِﻴﻢُ ﺍﻟﺤﻠِﻴﻢُ ، ﻻ ﺇِﻟﻪ ﺇِﻻَّ ﺍﻟﻠَّﻪ ﺭَﺏُّ ﺍﻟﻌَﺮْﺵِ ﺍﻟﻌﻈِﻴﻢِ ،
ﻻ ﺇِﻟَﻪَ ﺇِﻻَّ ﺍﻟﻠَّﻪ ﺭَﺏُّ ﺍﻟﺴﻤَﻮﺍﺕِ ، ﻭ ﺭﺏُّ ﺍﻷَﺭْﺽ ، ﺭَﺏُّ ﺍﻟﻌﺮﺵِ ﺍﻟﻜﺮﻳﻢِ

(ഫത്ഹുൽ മുഈൻ 193, അദ്കാർ - ഇമാംനവവി (റ) 253)

അറിവ്
(മത-ഭൗതികസമന്വയ വാട്സപ്പ് ഗ്രൂപ്പ്)
സുഹൈൽ ശാമിൽ ഇർഫാനി പോത്താംകണ്ടം 
sulhasuhail715@gmailcom

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...