Monday 15 May 2017

സംശയ നിവാരണം (368)

സംശയ നിവാരണം (368)
🌸🌺🌼🌹🌷🥀🌺🌸🌼🌻🥀

❓  ബുഫെ എന്ന പേരിൽ അറിയപ്പെടുന്ന പുതിയ സൽക്കാരത്തിന്റെ വിധി....?

➖➖➖➖➖➖➖➖➖➖ ⓐⓡⓘⓥ ⓖⓡⓞⓤⓟ 8547227715

📚     ആഹാരം കഴിക്കുന്നതിൽ ബുഫെ (Buffet) എന്ന പേരിൽ അറിയപ്പെടുന്ന ഈ പുതിയ രീതി ഈ കാലഘട്ടത്തിൽ ജനങ്ങൾക്കിടയിൽ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്.

🍱 ആഹാരം മേശപ്പുറത്ത് വെച്ച് അതിൽ നിന്ന് ഇഷ്ടകരമായ വസ്തുക്കൾ ജനങ്ങൾ ആവശ്യാനുസൃതം തങ്ങളുടെ പാത്രങ്ങളിൽ വെച്ച് നിന്നു കൊണ്ടു തിന്നുകയും കുടിക്കുകയും ചെയ്യുന്ന രീതിയാണിത്. മറ്റൊരു വാക്യത്തിൽ പറഞ്ഞാൽ മേശപ്പുറത്ത് ആഹാരം വെക്കുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾ തങ്ങൾക്കു വേണ്ട സേവനങ്ങൾ സ്വയം നിർവ്വഹിച്ചുകൊണ്ട് നിന്നു കൊണ്ട് അതെടുത്ത് കഴിക്കുന്നു. ഇതാണ് ബുഫെ.

☝ ഇതിനു പ്രേരകം പാശ്ചാത്യരോടുള്ള അന്ധമായ അനുകരണമാണ്. അഭിമാന സംസ്കാരത്തിൽ  നിന്ന് വളരെ വിദൂരമായതും ഇസ് ലാമിന്റെ സ്വഭാവത്തോട് നിരക്കാത്തതുമാണ് ഈ സമ്പ്രദായം. എന്തുകൊണ്ടെന്നാൽ ഭക്ഷണം കഴിക്കുന്നതിൽ സുന്നത്തായ രീതിക്കു വിരുദ്ധമാണിത്. ഉദാഹരണത്തിന് നിന്നു തിന്നുക എന്നത് പ്രവാചക ചര്യക്ക് വിരുദ്ധമാണ്. മാത്രമല്ല ആതിഥ്യമര്യാദക്കും വിരുദ്ധമാണിത്.

(ഫതാവൽ മുഹിമ്മ - P:23 - കോടമ്പുഴ ബാവ മുസ് ലിയാർ)

റസൂലുല്ലാഹി ﷺ പറയുന്നു: വല്ല വ്യക്തിയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ  തന്റെ അതിഥിയെ ആദരിച്ചു കൊള്ളട്ടെ.
(ബുഖാരി 6018, മുസ്ലിം 75)
-----------------------©----------------------            
  ✨            അറിവ് . ✨
          (മത-ഭൗതികസമന്വയ
     വാട്സപ്പ് ഗ്രൂപ്പ്)
         📞8547227715 
------------------------------------------------------
ഷെയർ ചെയ്യുന്നവർ അറിവ്✨ ഗ്രൂപ്പിന്റെ പേര്, നമ്പർ നീക്കം ചെയ്യുവാൻ  പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു.

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...